Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസദാനന്ദ് വസന്ത് ദത്തെ...

സദാനന്ദ് വസന്ത് ദത്തെ എൻ.ഐ.എ ഡയറക്ടർ ജനറൽ

text_fields
bookmark_border
സദാനന്ദ് വസന്ത് ദത്തെ എൻ.ഐ.എ ഡയറക്ടർ ജനറൽ
cancel

ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​​ക്ര​മ​ണ സ​മ​യ​ത്ത് ഭീ​ക​ര​രെ ധീ​ര​മാ​യി നേ​രി​ട്ട സ​ദാ​ന​ന്ദ് വ​സ​ന്ത് ദ​ത്തെ​യെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി നി​യ​മി​ച്ചു. നി​ല​വി​ൽ മ​ഹാ​രാ​ഷ്ട്ര ഭീ​ക​ര വി​രു​ദ്ധ സ്ക്വാ​ഡ് ത​ല​വ​നാ​യ ഇ​ദ്ദേ​ഹം 1990 ബാ​ച്ച് മ​ഹാ​രാ​ഷ്ട്ര കേ​ഡ​ർ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. 2026 ഡി​സം​ബ​ർ 31ന് ​വി​ര​മി​ക്കു​ന്ന​തു​വ​രെ​യാ​ണ് കാ​ലാ​വ​ധി.

മ​ന്ത്രി​സ​ഭ​യു​ടെ നി​യ​മ​ന സ​മി​തി​യാ​ണ് സ​ദാ​ന​ന്ദി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. മാ​ർ​ച്ച് 31ന് ​വി​ര​മി​ക്കു​ന്ന ദീ​ൻ​ക​ർ ഗു​പ്ത​ക്ക് പ​ക​ര​മാ​യാ​ണ് നി​യ​മ​നം. പൊ​ലീ​സ് റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് ബ്യൂ​റോ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി 1990 ബാ​ച്ച് രാ​ജ​സ്ഥാ​ൻ കേ​ഡ​ർ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ജീ​വ് കു​മാ​ർ ശ​ർ​മ​യെ​യും തി​ര​ഞ്ഞെ​ടു​ത്തു. 2008 ന​വം​ബ​ർ 26നു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ സ​മ​യ​ത്ത് മും​ബൈ സെ​ൻ​ട്ര​ൽ റീ​ജ്യ​ൻ പൊ​ലീ​സ് അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​റാ​യി​രു​ന്നു സ​ദാ​ന​ന്ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIASadanand Date
News Summary - Sadanand Date, the new chief of National Investigation Agency
Next Story