Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി...

മോദി ‘ശിവലിംഗത്തിലിരിക്കുന്ന തേൾ’; ആർ.എസ്​.എസുകാരനെ​ ഉദ്ധരിച്ച്​ ശശി തരൂർ

text_fields
bookmark_border
മോദി ‘ശിവലിംഗത്തിലിരിക്കുന്ന തേൾ’; ആർ.എസ്​.എസുകാരനെ​ ഉദ്ധരിച്ച്​ ശശി തരൂർ
cancel

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ശിവലിംഗത്തിലിരിക്കുന്ന തേൾ’ ആണെന്ന്​ ഒരു മാധ്യമപ്രവർത്തകനോട്​ ആർ.എസ്​.എസുകാരൻ പറഞ്ഞതായി ശശി തരൂർ. ശിവലിംഗത്തിലിരിക്കുന്ന തേളിനെ കൈകൊണ്ട്​ എടുക്കാനും ചെരിപ്പുകൊണ്ട്​ അടിക്കാനും വയ്യാത്ത സ്​ഥിതിയാണെന്നും അദ്ദേഹം വിശദീകരിച്ചു. ബാംഗ്ലൂർ സാഹിത്യോത്സവത്തി​​​െൻറ അവസാനദിനമായ ഞായറാഴ്​ച ‘ദ പാരഡോക്​സിക്കൽ പ്രൈം മിനിസ്​റ്റർ’ എന്ന ത​​​െൻറ പുസ്​തകത്തെക്കുറിച്ച ചർച്ചക്കിടെയാണ്​ മോദിക്കെതിരെ തരൂരി​​​െൻറ രൂക്ഷ പരിഹാസം.

ദ കാരവൻ മാഗസിൻ എക്​സി. എഡിറ്റർ വിനോദ്​ കെ. ജോസിനോടാണ്​ മോദിയെക്കുറിച്ച്​ ‘ശിവലിംഗത്തിലെ തേൾ’ ഉപമ നടത്തിയതെന്ന്​ വ്യക്തമാക്കിയ തരൂർ, ആരാണ്​ പ്രയോഗിച്ചതെന്ന്​ വെളിപ്പെടുത്തിയില്ല. മോദിയെ മഹത്ത്വവത്​കരിക്കുന്നതിന്​ ആർ.എസ്​.എസിൽ നിന്നുതന്നെ എതിർപ്പുണ്ട്​. ശിവലിംഗത്തിലിരിക്കുന്ന തേളാണ്​ മോദി എന്നത്​ അദ്ദേഹത്തെക്കുറിച്ച്​ ഒരു ആർ.എസ്​.എസുകാരൻ പറഞ്ഞ അവഗണിക്കാനാവാത്ത ഉപമയാണ്​.

തേളിനെ കൈകൊണ്ട്​ എടുത്തുമാറ്റാൻ ശ്രമിച്ചാൽ അതി​​​െൻറ കുത്തേറ്റ്​ വിഷബാധയേൽക്കും. ചെരിപ്പുകൊണ്ട്​ അടിച്ചാലോ ശിവലിംഗത്തെ അപമാനിക്കുന്നതുപോലാവും. മോദിയെ ആർ.എസ്​.എസി​​​െൻറ വരുതിയിൽ നിർത്താൻ കഴിയാത്തതി​​​െൻറ നിരാശ പ്രകടമാക്കുന്നതാണ്​ ഇൗ പ്രയോഗമെന്നും ശശി തരൂർ പറഞ്ഞു.

തരൂരി​​​െൻറ ‘തേൾ’ പ്രയോഗം ശിവനിന്ദയാണെന്ന വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. പരാമർശത്തിന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​ ആവശ്യപ്പെട്ടു. ശിവ ഭക്തനാണെന്ന്​ സ്വയം അവകാശപ്പെടുന്ന രാഹുൽ ഗാന്ധി, കോൺഗ്രസ്​ എം.പിയായ ശശി തരൂർ നടത്തിയ ശിവനിന്ദയിൽ നിലപാട്​ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, താൻ നടത്തിയ പരാമർശത്തിലെ പ്രയോഗം ത​േൻറതല്ലെന്ന്​ വ്യക്തമാക്കിയ തരൂർ, ‘ശിവലിംഗത്തിലെ തേൾ’ പരാമർശമടങ്ങിയ ലേഖനം കാരവൻ മാഗസിനിൽ പ്രസിദ്ധീകരിച്ചതി​​​െൻറ ലിങ്ക്​ സഹിതം ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssNarendra Modisashi tharoormalayalam news
News Summary - RSS Source Called PM Modi "Scorpion On Shivling": Shashi Tharoor -india news
Next Story