Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2000 രൂപയുടെ നോട്ടും...

2000 രൂപയുടെ നോട്ടും പിൻവലിക്കണം– അനി​ൽ ബോഗിൽ

text_fields
bookmark_border
2000 രൂപയുടെ നോട്ടും പിൻവലിക്കണം– അനി​ൽ ബോഗിൽ
cancel

ഹൈദരാബാദ്​: 2019ലെ പൊതുതെരഞ്ഞെടുപ്പിന്​ മുമ്പ്​ 2000 രൂപയുടെ നോട്ടുകളും പിൻവലിക്കണമെന്ന്​ സാമൂഹിക പ്രവർത്തകൻ അനിൽ ബോഗിൽ. 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച്​ 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയത്​  താൽകാലിക നടപടിയാണ്​. അടുത്ത പൊതുതെരഞ്ഞെടുപ്പിന്​ മു​​െമ്പങ്കിലും 2000 രൂപയുടെ നോട്ടും സർക്കാറിന്​ പിൻവലിക്കേണ്ടി വരും.

ഡിജിറ്റൽ സമ്പദ്​വ്യവസ്​ഥയിലേക്ക്​ എത്താൻ സർക്കാറിന്​ വലിയ കടമ്പകൾ കടക്കേണ്ടി വരുമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ബാങ്കുകളിലെ സൗകര്യങ്ങൾ കുറവാണ്​. അതുപോലെ   സാക്ഷരതയിലും  പിന്നിലായ രാജ്യത്ത്​ എങ്ങനെയാണ്​ ​ഡിജിറ്റൽ സമ്പദ്​വ്യവസ്​ഥ നടപ്പിലാക്കാനാവുക എന്ന്​ അദ്ദേഹം ചോദിച്ചു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും ഇടപാടുകൾക്കായി ഉപയോഗിക്കുന്നത്​ 50,100 രൂപയുടെ നോട്ടുകളാണെന്നും ഇൗ കറൻസികൾ ഒഴികെയുള്ള ബാക്കിയെല്ലാം നോട്ടുകളും പിൻവലിക്കണമെന്നാണ്​ ത​​െൻറ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ സമ്പദ്​വ്യവസ്​ഥയിലേക്ക്​ എത്തുന്നതിനായി ജനങ്ങൾക്ക്​ പരിശീലനം നൽകാൻ സാധിക്കും എന്നാൽ അതിനായി കൂടുതൽ സമയമെടുക്കുമെന്നും ബോഗൽ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാറി​​െൻറ നോട്ട്​ പിൻവലിക്കൽ തീരുമാനത്തിന്​ പിന്നിലുള്ള ബുദ്ധി കേന്ദ്രം അനിബോഗൽ ആണെന്ന്​ വാർത്തകൾ പുറത്ത്​ വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitizationAnil Bokil
News Summary - Rs 2,000 note may get demonetised before 2019 elections: Anil Bokil
Next Story