Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗ​ ഇരയുടെ 29...

ബലാത്സംഗ​ ഇരയുടെ 29 ആഴ്ച പ്രായമുള്ള ഗർഭം നീക്കംചെയ്യാൻ കോടതിയുടെ അനുമതി

text_fields
bookmark_border
court
cancel
camera_alt

Representational Image

മും​ബൈ: ബ​ലാ​ത്സം​ഗ​ത്തി​ന്​ ഇ​ര​യാ​യ ശാ​രീ​രി​ക, ബു​ദ്ധി വൈ​ക​ല്യ​മു​ള്ള 25 കാ​രി​ക്ക് 29 ആ​ഴ്ച പ്രാ​യ​മു​ള്ള ഗ​ർ​ഭം നീ​ക്കം​ചെ​യ്യാ​ൻ ബോം​ബെ ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി. മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണി​ച്ചാ​ണ്​ ജ​സ്റ്റി​സു​മാ​രാ​യ രേ​വ​തി മൊ​ഹി​തേ ദ​രെ, ഗൗ​രി ഗോ​ദ്സെ എ​ന്നി​വ​രു​ടെ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി​യ​ത്. മ​ക​ളു​ടെ വൈ​ക​ല്യം ചൂ​ണ്ടി​ക്കാ​ട്ടി ഗ​ർ​ഭം നീ​ക്കം​ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി പി​താ​വ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്​ 25കാ​രി​യു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്. 50 ശ​ത​മാ​നം ശാ​രീ​രി​ക, ബു​ദ്ധി വൈ​ക​ല്യ​മു​ള്ള 25 കാ​രി​ക്ക്​ കു​ഞ്ഞി​നെ പ​രി​പാ​ലി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കു​ന്ന​ത്​ മാ​ന​സി​ക പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും പ്ര​സ​വം 25 കാ​രി​യു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ച്ചേ​ക്കു​മെ​ന്നു​മാ​ണ്​ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്റെ റി​പ്പോ​ർ​ട്ട്.

കോ​ലാ​പൂ​രി​ലെ ഛത്ര​പ​തി പ്ര​മീ​ള​താ​യ് രാ​ജെ ആ​ശു​പ​ത്രി​യി​ലോ മ​റ്റേ​തെ​ങ്കി​ലും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലോ വെ​ച്ച്​ ഗ​ർ​ഭം നീ​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ കോ​ട​തി അ​ഥ​വാ ജീ​വ​നു​ള്ള കു​ഞ്ഞ്​ ജ​നി​ച്ചാ​ൽ ആ ​കു​ഞ്ഞി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​റി​നാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pregnancyrape victim
News Summary - Rape victim's pregnancy at 29 weeks Court permission to remove
Next Story