Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്സഭ...

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആരവങ്ങളിലേക്ക് രാജ്യം; കമീഷൻ സമ്പൂർണ യോഗം ഇന്ന്; പാർട്ടികളും ഒരുക്കത്തിൽ

text_fields
bookmark_border
telangana assembly election 2023
cancel

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ അ​ട​ങ്ങി​യ​തോ​ടെ, നി​ർ​ണാ​യ​ക​മാ​യ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്കും ആ​ര​വ​ങ്ങ​ളി​ലേ​ക്കും രാ​ജ്യം. തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ​ക​ണ്ട്​ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇ​തി​ന​കം തു​ട​ക്ക​മി​ട്ട ക​രു​നീ​ക്ക​ങ്ങ​ൾ​ക്ക്​ ഇ​നി​യു​ള്ള ആ​ഴ്ച​ക​ളി​ൽ ഗ​തി​വേ​ഗം കൂ​ടും. ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​ടു​ത്ത​യാ​ഴ്ച സം​സ്ഥാ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​ണ്.

മേ​യ്​ അ​വ​സാ​നം​വ​രെ​യു​ള്ള അ​ഞ്ചു മാ​സ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടി​​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​വു​ക. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ്​ സ​​മ്മേ​ള​ന​ത്തി​ൽ വോ​ട്ട്-​ഓ​ൺ അ​ക്കൗ​ണ്ട്​ പാ​സാ​ക്കി പി​രി​യും. 17ാം ലോ​ക്സ​ഭ​യു​ടെ അ​വ​സാ​ന സ​മ്മേ​ള​ന​മാ​ണ്​ അ​ത്. പു​തി​യ സ​ർ​ക്കാ​റാ​ണ്​ അ​ടു​ത്ത ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കേ​ണ്ട​തെ​ന്നി​രി​ക്കെ, അ​തു​വ​രെ​യു​ള്ള ഭ​ര​ണ ചെ​ല​വു​ക​ൾ​ക്ക്​ തു​ക വ​ക​യി​രു​ത്തു​ന്ന വോ​ട്ട്​ ഓ​ൺ അ​ക്കൗ​ണ്ട്​ മാ​ത്ര​മാ​ണ്​ ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

2019ൽ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്​ മാ​ർ​ച്ച്​ 10നാ​ണ്. ഏ​പ്രി​ൽ 11 മു​ത​ൽ മേ​യ്​ 19 വ​രെ ഏ​ഴു ഘ​ട്ട​ങ്ങ​ളാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ന്‍റെ ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്​ മേ​യ്​ 23ന്. ​പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തു​വ​രെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ചു​ക്കാ​ൻ പി​ടി​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ, സു​ര​ക്ഷ അ​ട​ക്ക​മു​ള്ള വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കാ​ണ്​ അ​ടു​ത്ത​യാ​ഴ്ച ക​ട​ക്കു​ന്ന​ത്. വി​വി​ധ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, പൊ​ലീ​സി​ലും ഭ​ര​ണ​ത​ല​ത്തി​ലു​മു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ക​മീ​ഷ​ൻ ച​ർ​ച്ച ന​ട​ത്തും.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ രാ​ജീ​വ്​ കു​മാ​ർ, ക​മീ​ഷ​ണ​ർ​മാ​രാ​യ അ​നൂ​പ്​ ച​ന്ദ്ര പാ​ണ്​​ഡെ, അ​രു​ൺ ഗോ​യ​ൽ എ​ന്നി​വ​ർ ഞാ​യ​ർ​മു​ത​ൽ ചൊ​വ്വ​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ആ​ന്ധ്ര​പ്ര​ദേ​ശും ത​മി​ഴ്​​നാ​ടും സ​ന്ദ​ർ​ശി​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യി ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച്​ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ​മാ​ർ ശ​നി​യാ​ഴ്​​ച സ​മ്പൂ​ർ​ണ ക​മീ​ഷ​ൻ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കും. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​മാ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ഇ​തി​ന​കം മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

പ്രവാസി വോട്ട്​ മരീചിക

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും നാ​ട്ടി​ലി​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക്​ വോ​ട്ട്​ ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ടാ​വി​ല്ല. ഓ​ൺ​ലൈ​ൻ വോ​ട്ടെ​ടു​പ്പ്​ അ​ട​ക്ക​മു​ള്ള സാ​ധ്യ​ത​ക​ൾ ച​ർ​ച്ച​ക​ളാ​യി​ത്ത​ന്നെ തു​ട​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ല. ഇ​നി​യു​ള്ള ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കാ​നു​മാ​വി​ല്ല. ജ​മ്മു-​ക​ശ്മീ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കാ​ര്യ​ത്തി​ലും അ​നി​ശ്ചി​ത​ത്വം ബാ​ക്കി. വ​നി​ത സം​വ​ര​ണ നി​യ​മം കൊ​ണ്ടു​വ​ന്ന​തും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ട​ലാ​സി​ൽ​ത്ത​ന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsLok Sabha Election 2024
News Summary - Rajya on the eve of Lok Sabha elections; Commission full meeting today
Next Story