Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിങ്ങൾ...

'നിങ്ങൾ പ്രധാനമന്ത്രിയാകും'; രാഹുൽ ഗാന്ധിയെ അനുഗ്രഹിച്ച് ലിംഗായത്ത് മഠാധിപതി

text_fields
bookmark_border
Rahul Gandhi
cancel

ബംഗളൂരു: രാഹുൽ ഗന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുമെന്ന് ലിംഗായത്ത് മഠാധിപതി. ചിത്രദുർഗയിലെ ശ്രീ മുരുഗരാജേന്ദ്ര മഠം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് നൽകിയ സ്വീകരണ ചടങ്ങിലാണ് ഹവേരി ഹൊസമഠം സ്വാമിയുടെ പരാമർശം.

'രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും' എന്നായിരുന്നു സ്വാമി പറഞ്ഞത്. എന്നാൽ, അപ്പോൾ തന്നെ മഠത്തിന്‍റെ പ്രസിഡന്‍റ് ശ്രീ ശിവമൂർത്തി മുരുഘ ശരനാരു ഇടപ്പെട്ടു. ആരെങ്കിലും നമ്മുടെ മഠം സന്ദർശിച്ചാൽ അവരെ അനുഗ്രഹിക്കുന്നതാണ് പതിവെന്ന് പറഞ്ഞ് സ്വാമിയുടെ പരാമർശം തിരുത്തി.

കർണാടക ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകൾ പരമ്പരാഗതമായി ബി.ജെ.പിയെയാണ് പിന്തുണക്കുന്നത്. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിലൂടെ, കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

അടുത്ത വർഷം മെയിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. അധികാരത്തിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്. 2013 മുതൽ 2018 വരെ സംസ്ഥാനം ഭരിച്ച കോൺഗ്രസ് അടുത്ത തെരഞ്ഞെടുപ്പിൽ ജെ.ഡി.എസുമായി ചേർന്ന് സർക്കാറുണ്ടാക്കി. പല എം.എൽ.എമാരും പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമാകുകയും എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടു വർഷം കൊണ്ട് രാജിവെക്കുകയും ചെയ്തു.

പിന്നാലെയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. ലിംഗായത്ത് സമുദായത്തിൽനിന്നുള്ള ബി.എസ്. യെദിയൂരപ്പയെയാണ് ബി.ജെ.പി ആദ്യം മുഖ്യമന്ത്രിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lingayat MuttRahul Gandhi
News Summary - Rahul Gandhi Gets "You'll Be PM" Blessing, Lingayat Mutt
Next Story