Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിഖ്യാത കവി ഡോ....

വിഖ്യാത കവി ഡോ. റാഹത്ത്​ ഇന്ദോറി കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
വിഖ്യാത കവി ഡോ. റാഹത്ത്​ ഇന്ദോറി കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

ന്യൂഡൽഹി: വിഖ്യാത കവിയും ഗാനരചയിതാവുമായ ഡോ. റാഹത്​ ഇന്ദോറി മരിച്ചു. കോവിഡ്​ പോസിറ്റീവായതിനെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്​ ഹൃദയ സ്​തംഭനം സംഭവിക്കുകയായിരുന്നു. 70 വയസായിരുന്നു.

കോവിഡ്​ ലക്ഷണങ്ങളെ തുടർന്ന്​ ഞായറാഴ്​ചയാണ്​ ഇ​ദ്ദേഹ​െ​ത്ത മധ്യപ്രദേശ്​ ഇ​ന്ദോറിലെ ശ്രീ അരബിന്ദോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ചൊവ്വാഴ്​ച​ രാവിലെ കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്​ ന്യൂമോണിയ ബാധിച്ചിരുന്നതായും ചികിത്സിച്ച ഡോ. ബന്ദാരി അറിയിച്ചു.

'കോവിഡ് ലക്ഷണത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധന‍യിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ഭേദമാകാൻ പ്രാർഥിക്കണം. തന്നെ ഫോണിൽ വിളിക്കുകയോ കാണാനായി വീട്ടിൽ വരുകയോ ചെയ്യരുത്. വിവരങ്ങൾ എന്‍റെ ഫേസ്ബുക്ക്, ട്വിറ്റർ പേജിലൂടെ അറിയിക്കുന്നതാണ്' -റാഹത് ഇന്ദോറി ചൊവ്വാഴ്​ച രാവിലെ ട്വീറ്റ്​ ചെയ്​തിരുന്നു.

ഉർദു കവിയായ റാഹത് ഇന്ദോറി, മുന്നാ ഭാ‍യി എം.ബി.ബി.എസ്, മർഡർ അടക്കം സൂപ്പർ ഹിറ്റ് ഹോളിവുഡ് സിനിമകൾക്കായി നിരവധി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lyricistUrdu poetCovid deathCOVID indiaRahat Indori
News Summary - Rahat Indori dies after testing covid positive
Next Story