Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരത് ജോഡോ...

ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്ന് രഘുറാം രാജൻ

text_fields
bookmark_border
ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്ന് രഘുറാം രാജൻ
cancel

ന്യൂഡൽഹി: മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ചേർന്നു. ബുധനാഴ്ച രാവിലെയാണ് രഘുറാം രാജൻ ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

രഘുറാം രാജനും രാഹുൽ ഗാന്ധിയും ഭാരത് ജോഡോ യാത്രക്കിടെ സംസാരിക്കുന്നതും വിഡിയോയിൽ കാണാം. സവായ് ​മധോപൂരിലാണ് ഇന്ന് മാർച്ചിന് തുടക്കമായത്. ആക്ടിവിസ്റ്റ് മേധ പട്കർ, സ്വയം പ്രഖ്യാപിത ആൾ ദൈവം കമ്പ്യൂട്ടർ ബാബ, നടി സ്വരഭാസ്കർ, ബോക്സർ വിജേന്ദർ സിങ് എന്നിവർ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു.

അടുത്ത വർഷം റിപബ്ലിക് ദിനത്തിലാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. നിലവിൽ രാജസ്ഥാനിലാണ് ഭാരത് ജോഡോ യാത്രയുടെ പര്യടനം തുടരുന്നത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raghuram rajanrbi
News Summary - Raghuram Rajan Joins Rahul Gandhi During Bharat Jodo Yatra
Next Story