Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂണെ സ്​കൂളിൽ...

പൂണെ സ്​കൂളിൽ പെൺകുട്ടികളുടെ അടിവസ്​ത്രത്തിനും നിബന്ധന

text_fields
bookmark_border
പൂണെ സ്​കൂളിൽ പെൺകുട്ടികളുടെ അടിവസ്​ത്രത്തിനും നിബന്ധന
cancel

ന്യൂഡൽഹി: പൂണെയിലെ എം.​െഎ.ടി സ്​കൂളിൽ വിദ്യാർഥികൾക്ക്​ ഏർപ്പെടുത്തിയ വസ്​ത്രധാരണ നിബന്ധനകൾ വിവാദത്തിൽ. പെൺകുട്ടികൾ വ്യത്യസ്​ത നിറങ്ങളിലുള്ള അടിവസ്​ത്രങ്ങൾ ധരിക്കരുതെന്നും പാവാടയുടെ ഇറക്കം മുട്ടിനു താഴെ വേണമെന്നുമാണ്​ പുതിയ നിർദേശങ്ങൾ. വെള്ളനിറത്തിലുളളതോ തൊലിയുടെ നിറത്തിലോ ഉള്ള അടിവസ്​ത്രങ്ങൾ മാത്രം ഉപയോഗിക്കണം. നീളം കൂടിയ പാവാട ധരിക്കണമെന്നും സ്​കൂൾ ഡയറിയിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്​. രക്ഷിതാക്കൾ സ്​കൂളി​​െൻറ വസ്​ത്രധാരണ നിബന്ധനകൾ അംഗീകരിച്ച്​ ഡയറിയിൽ ഒപ്പിടണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. 

സ്​കൂളിൽ വാഷ്​റൂം ഉപയോഗിക്കാൻ അനുവദിച്ചിരുന്ന സമയം കുറച്ച നടപടിക്കെതിരെയും വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തി.

എന്നാൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കാനല്ല പുതിയ നിബന്ധനകളെന്നും അച്ചടക്കത്തി​​െൻറ ഭാഗമാണതെന്നും സ്​കൂൾ അധികൃതർ പ്രതികരിച്ചു. 

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolcolourpuneUnderwear
News Summary - Pune School Issues Diktat On Colour Of Girls' Underwear- India news
Next Story