Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂണെ ഫിലിം...

പൂണെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന്​ മലയാളികളെ തഴയുന്നതായി ആരോപണം

text_fields
bookmark_border
pune-film-institute
cancel

മുംബൈ: പൂണെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രവേശനം നൽകാതെ മലയാളികളെ തഴയുന്നതായി ആരോപണം. ഇത്തവണ ഛായാഗ്രഹണം, ചിത്രസംയോചന കോഴ്​സുകളിലേക്ക്​ മലയാളികൾക്ക്​ മ:നപൂർവ്വം പ്രവേശനം നൽകിയില്ലെന്നാണ്​ പരാതി​.

2015 ൽ പാർട്ടി അനുഭാവിയായ ഗജേന്ദ്രസിങ്​ ചൗഹാനെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​ ചെയർമാനാക്കിയതിന്​ എതിരെ നടന്ന സമരമാണ്​ ഇപ്പോൾ മലയാളികളെ തഴയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്​. അന്ന്​ സമരത്തിന്​ നേതൃത്വം നൽകിയവരിൽ മലായികളുണ്ടായിരുന്നു. പ്രത്യേകിച്ചും ഇടതുപക്ഷ അനുഭാവമുള്ളവർ. നിലവിൽ ഇൻസ്​റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന മലയാളികൾക്ക്​ എത്​ പാർട്ടിയോടാണ്​ ചായ്​വെന്ന്​ അന്വേഷിക്കുന്നതായും ആരോപണം ഉയരുന്നു. എന്നാൽ, ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്ന്​ ഒരു മലയാളി വിദ്യാർഥി പറഞ്ഞു.

പ്രവേശന പരീക്ഷ പാസായവർക്ക്​ ഒരാഴ്​ച ഒാറിയൻേറഷൻ കോഴ്​സുണ്ട്​. തുടർന്നാണ്​ അഭിമുഖം. ഇതിലെ മാർക്കുകളുടെ അടിസ്​ഥാനത്തിലാണ്​ പ്രവേശനം നൽകുന്നത്​. എല്ലാ വർഷവും മലയാളി വിദ്യാർഥികൾക്ക്​ പ്രവേശനം ലഭിക്കാറുണ്ട്​. കഴിഞ്ഞ തവണ 10 ഒാളം മലയാളികൾക്ക്​ പ്രവേശനം ലഭിച്ചിരുന്നു. ആരോപണം സംബന്ധിച്ച്​ ഇൻസ്​റ്റിറ്റ്യൂട്ട്​ അധികൃതരുടെ പ്രതികരണം ലഭ്യമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pune film institutemalayalam newsindia newsFilm and Television Institute of India
News Summary - pune film institute entrance; blocking kerala students -india news
Next Story