Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഭൂഷ​െൻറ...

കുൽഭൂഷ​െൻറ മോചനത്തിന്​ പകരം പെഷാവർ ആക്രമണക്കേസിലെ പ്രതിയെ കൈമാറാമെന്ന്​

text_fields
bookmark_border
കുൽഭൂഷ​െൻറ മോചനത്തിന്​ പകരം പെഷാവർ ആക്രമണക്കേസിലെ പ്രതിയെ കൈമാറാമെന്ന്​
cancel

ന്യൂ​യോ​ർ​ക്: രാ​ജ്യാ​ന്ത​ര​കോ​ട​തി വ​ധ​ശി​ക്ഷ സ്​​റ്റേ ചെ​യ്​​ത​തി​നെ​തു​ട​ർ​ന്ന്​ പാ​കി​സ്​​താ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​ര​ൻ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്​ പ​ക​ര​മാ​യി  പെ​ഷാ​വ​ർ സ്കൂ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​നെ കൈ​മാ​റാ​മെ​ന്ന നി​ർ​േ​ദ​ശ​വു​മാ​യി ഒ​രു​രാ​ജ്യ​ത്തി​​െൻറ ദേ​ശീ​യ സു​ര​ക്ഷ​ഉ​പ​ദേ​ഷ്​​ടാ​വ്​ സ​മീ​പി​ച്ച​താ​യി പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖ്വാ​ജ മു​ഹ​മ്മ​ദ് ആ​സി​ഫ് വെ​ളി​പ്പെ​ടു​ത്തി. ന്യൂ​യോ​ർ​ക്കി​ൽ ഏ​ഷ്യ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, കൈ​മാ​റാ​മെ​ന്ന്​ പ​റ​ഞ്ഞ ഭീ​ക​ര​​െൻറ​യോ ദേ​ശീ​യ സു​ര​ക്ഷ​ഉ​പ​ദേ​ഷ്​​ടാ​വി​​െൻറ​യോ പേ​ര്​ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

പെ​ഷാ​വ​റി​ലെ സൈ​നി​ക​സ്കൂ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ഭീ​ക​ര​ർ അ​ഫ്ഗാ​നി​സ്​​താ​നി​ലെ ജ​യി​ലി​ലാ​ണ്​ ക​ഴി​യു​ന്ന​െ​ത​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഫ്​​ഗാ​നി​സ്താ​നി​ലെ രാ​ഷ്​​ട്രീ​യ അ​സ്​​ഥി​ര​ത​യു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പാ​കി​സ്​​താ​നും അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. അ​ഫ്​​ഗാ​നി​ലെ സ്​​ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പാ​കി​സ്​​താ​നെ അ​പേ​ക്ഷി​ച്ച്​ അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ന​ൽ​കാ​ൻ ഒ​രു രാ​ജ്യ​ത്തി​നും ക​ഴി​യി​ല്ലെ​ന്നും ആ​സി​ഫ് പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യി​ൽ നി​ന്ന്​ വ​ര​മി​ച്ച കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് വ്യാ​പാ​രാ​വ​ശ്യ​ത്തി​ന്​ 2016 മാ​ർ​ച്ച് മൂ​ന്നി​ന്​ ഇ​റാ​നി​ലെ​ത്തി​യ​​പ്പോ​ഴാ​ണ്​ അ​ദ്ദേ​ഹ​ത്തെ പാ​കി​സ്​​താ​ൻ പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ച​ത്. കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് രാ​ജ്യ​ത്തി​ന​ക​ത്ത്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ പ​ദ്ധ​തി​യി​ട്ടു​വെ​ന്നാ​യി​രു​ന്നു പാ​ക്​​ആ​രോ​പ​ണം. അ​തേ​സ​മ​യം, ക​ച്ച​വ​ട​ക്കാ​ര​നാ​യ കു​ൽ​ഭൂ​ഷ​ണെ പാ​ക്സൈ​ന്യം ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന്​ ചാ​ര​നെ​ന്ന്​ മു​ദ്ര​കു​ത്തി ജ​യി​ലി​ല​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ വാ​ദം.ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ഏ​പ്രി​ൽ 10ന് ​പാ​ക്​ സൈ​നി​ക​കോ​ട​തി വ​ധ​ശി​ക്ഷ​ക്കു വി​ധി​ക്കു​ക​യും ഇ​ന്ത്യ അ​പ്പീ​ൽ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​ രാ​ജ്യാ​ന്ത​ര കോ​ട​തി   വ​ധ​ശി​ക്ഷ നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്​​തി​രി​ക്കു​ക​യാ​ണ്. 2014 ഡി​സം​ബ​ർ 16 നാ​ണ്​ അ​ഫ്​​ഗാ​നി​ൽ നി​ന്നു​ള്ള  തീ​വ്ര​വാ​ദി​ക​ൾ പാ​കി​സ്താ​നി​ലെ പെ​ഷാ​വ​ർ ന​ഗ​ര​ത്തി​ലെ ആ​ർ​മി പ​ബ്ലി​ക്​ സ്കൂ​ൾ ആ​ക്ര​മി​ച്ച​ത്​. സം​ഭ​വ​ത്തി​ൽ 132 വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 145 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇൗ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​യെ​യാ​ണ്​ കു​ൽ​ഭൂ​ഷ​ണ്​​ പ​ക​ര​മാ​യി ന​ൽ​കാ​മെ​ന്ന്​ പ​റ​യു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanIndian spykulbhushan jadavmalayalam news
News Summary - Proposal made to swap Kulbhushan Jadhav for terrorist: Pak minister PTI | Updated: Sep 28, 2017, 09:55 IST HIGHLIGHTS The minister did not specify the name of the terrorist and the National Security Advisor who had made the proposal. "The terrorist who killed children in Army in Peshawar is in Afghan custody. The NSA told me that we can exchange that terrorist with the terrorist you have, which is Kulbhushan Jadhav," he said. Proposal made to swap Kulbhushan Jadhav for terrorist: Pak minister-India
Next Story