Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുസ്ലിം വിരുദ്ധ...

മുസ്ലിം വിരുദ്ധ വിഡിയോക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം പ്രഖ്യാപിച്ചു

text_fields
bookmark_border
clip-on-polarizing-gujarat-polls
cancel

ന്യൂ​ഡ​ല്‍ഹി: ബാ​ങ്ക് വി​ളി​ക്കു​ന്ന നേ​ര​ത്ത് പേ​ടി​ച്ചു​വി​റ​ച്ച് വീ​ട്ടി​​ലെ​ത്തു​ന്ന ഹി​ന്ദു യു​വ​തി​യെ ചി​ത്രീ​ക​രി​ക്കു​ന്ന വി​ഡി​യോ​ക്കെ​തി​രെ ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു. അ​ഹ്​​മ​ദാ​ബാ​ദ് സൈ​ബ​ര്‍ സെ​ല്ലി​നോ​ട് അ​ന്വേ​ഷി​ക്കാ​നാ​ണ്​ നി​ര്‍ദേ​ശം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. മൂ​ന്നു​പേ​ര്‍ മു​ഖം കാ​ണി​ച്ച് അ​ഭി​ന​യി​ച്ച വി​ഡി​യോ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ  ക​ണ്ടെ​ത്താ​നാ​ണ് സൈ​ബ​ര്‍ സെ​ല്ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​നാ​യ ഗോ​വി​ന്ദ പ​ര്‍മ​റാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. 

വൈ​കീ​ട്ട് ഏ​ഴു മ​ണി​ക്കു ശേ​ഷം ഗു​ജ​റാ​ത്തി​ല്‍ ഇ​തൊ​ക്കെ സം​ഭ​വി​ക്കു​മാ​യി​രു​ന്നു എ​ന്ന് എ​ഴു​തി​ക്കാ​ണി​ച്ച ശേ​ഷം, ബാ​ങ്ക് വി​ളി കേ​ട്ട് പേ​ടി​ച്ച​ര​ണ്ട്​ വീ​ട്ടി​ലെ​ത്തു​ന്ന യു​വ​തി​യെ മാ​താ​പി​താ​ക്ക​ള്‍ സ​മാ​ശ്വ​സി​പ്പി​ക്കു​ന്ന​താ​ണ് വി​ഡി​യോ. ‘‘ക​ഴി​ഞ്ഞ 22 വ​ര്‍ഷം മു​മ്പ് ഇ​താ​യി​രു​ന്നു ഗു​ജ​റാ​ത്ത്. അ​വ​ര്‍ മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ വീ​ണ്ടു​മി​ത് സം​ഭ​വി​ക്കു’’​മെ​ന്ന്  യു​വ​തി​യു​ടെ പി​താ​വ്​ പ​റ​യു​മ്പോ​ള്‍ ന​രേ​ന്ദ്ര മോ​ദി അ​വി​ടെ​യു​ള്ള​തി​നാ​ല്‍ ഇ​തൊ​രി​ക്ക​ലും സം​ഭ​വി​ക്കി​ല്ലെ​ന്ന്​ യു​വ​തി​യും പ​റ​യു​ന്നു.

 തു​ട​ര്‍ന്ന് ‘‘നി​ങ്ങ​ളു​ടെ വോ​ട്ട്, നി​ങ്ങ​ളു​ടെ സു​ര​ക്ഷ’’ എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ക്കി​യ  വി​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.  മു​സ്​​ലിം​ക​ള്‍ക്കെ​തി​രെ വി​ദ്വേ​ഷം വ​ള​ർ​ത്തി വോ​ട്ടു​ക​ള്‍ ധ്രു​വീ​ക​രി​ക്കാ​നു​ണ്ടാ​ക്കി​യ​താ​ണ്​ വി​ഡി​യോ​യെ​ന്ന്​  പ​ര്‍മ​ര്‍ പ​രാ​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു. അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി ഗു​ജ​റാ​ത്ത് ഡി.​ജി.​പി വാ​ര്‍ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarath electionmalayalam newsProbe OrderedVideo Clip
News Summary - Probe Ordered Into Video Clip Allegedly Made To Polarise Gujarat Elections- India News
Next Story