Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right15 വർഷത്തിനുശേഷം...

15 വർഷത്തിനുശേഷം ആദ്യമായി ഒരു രാഷ്​​ട്രപതിയുടെ ​​ട്രെയിൻ യാത്ര-ജന്മനാട്ടിലേക്ക്​ യാത്ര ചെയ്​ത്​ രാംനാഥ്​ കോവിന്ദ്​

text_fields
bookmark_border
ramnath kovind
cancel

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പൗരനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി രാഷ്​ട്രപതി രാംനാഥ് കോവിന്ദ് ഉത്തർപ്രദേശിലെ കാൺപുരിലുള്ള ജൻമസ്ഥലത്തേക്ക്​ യാത്രയായി. വെള്ളിയാഴ്ച സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക തീവണ്ടിയിലായിരുന്നു രാഷ്​ട്രപതിയുടെ യാത്ര. 15 വർഷത്തിന്‍റെ ഇടവേളക്കുശേഷമാണ്​​ ഒരു രാഷ്​ട്രപതി ട്രെയിനിൽ യാത്ര ചെയ്യുന്നത്​ എന്ന പ്രത്യേകതയും ഈ യാത്രക്കുണ്ട്​.

യാത്രാമധ്യേ കാൺപുരിലെ ജിൻജാക്ക്, രുരാ എന്നീ സ്ഥലങ്ങളിൽ ട്രെയിനിന്​ സ്​റ്റോപ്പും അനുവദിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തിലെ ബാല്യകാല സുഹൃത്തുക്കളുമായി രാഷ്​ട്രപതിക്ക് നേരിട്ട് സംസാരിക്കാനാണ്​​ ഇത്​. ജൂൺ 27ന് ജന്മസ്ഥലമായ കാൺപുരിലെ പരൗഖ് ഗ്രാമത്തിൽ നടക്കുന്ന രണ്ട് സ്വീകരണ ചടങ്ങുകളിൽ പ​ങ്കെടുക്കാനാണ്​ രാഷ്​ട്രപതി ജന്മനാട്ടിലേക്ക്​ പോയത്​.

ജന്മനാട്ടിലെത്താൻ രാംനാഥ്​ കോവിന്ദ്​ നേരത്തെതന്നെ ആഗ്രഹിച്ചിരുന്നതാണ്​. എന്നാൽ, കോവിഡ് വ്യാപന സാഹചര്യത്തിൽ ഇതു വൈകുകയായിരുന്നെന്ന്​ രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജന്മനാട്ടിലെ പരിപാടികൾക്ക് ശേഷം ജൂൺ 28ന് കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് നിന്ന് ലഖ്​നോവിലേക്കും അദ്ദേഹം ട്രെയിൻ മാർഗം തന്നെ യാത്ര തിരിക്കും. അവിടെനിന്നും തിരിച്ച് ഡൽഹിയിലേക്കുള്ള യാത്ര വിമാനത്തിലാണ്​.

15 വർഷങ്ങൾക്കുശേഷം ഇതാദ്യമായാണ് ഒരു രാഷ്​ട്രപതി ട്രെയിനിൽ യാത്ര ചെയ്യുന്നത്​. 2006ൽ മുൻ രാഷ്​ട്രപതി എ.പി.ജെ അബ്​ദുൽ കലാമാണ് ഒടുവിൽ ട്രെയിനിൽ യാത്ര ചെയ്ത രാഷ്​ട്രപതി. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുക്കാൻ ഡെറാഡൂണിലേക്കായിരുന്നു അന്നത്തെ യാത്ര. ഇന്ത്യയുടെ ആദ്യ രാഷ്​ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് പലപ്പോഴും ട്രെയിൻ യാത്ര നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president ramnath kovindramnath kovind train journey
News Summary - President Kovind takes train to his native village in UP
Next Story