Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചുട്ടുപൊള്ളുന്ന...

ചുട്ടുപൊള്ളുന്ന വെയിലിൽ മൂന്ന​ു​കിലോമീറ്ററോളം ഗർഭിണിയെ നടത്തിച്ച്​​ പൊലീസ്​

text_fields
bookmark_border
Pregnant Women
cancel

മയൂർബഞ്ച്​: ചുട്ടുപൊള്ളുന്ന വെയിലത്ത്​ ഗർഭിണിയെ മൂന്നു കിലോമീറ്റർ നടത്തിയ എസ്​.ഐക്കെതിരെ നടപടി. ഹെൽമറ്റ്​ പരിശോധനയുടെ ഭാഗമായായിരുന്നു നടപടി.​

ഒഡിഷ മയൂർബഞ്ച്​ ജില്ലയിലെ സരത്​ പൊലീസ്​ സ്​റ്റേഷനിലെ എസ്​.ഐ റീന ബക്​സലിനെയാണ്​ സ്​ഥലം മാറ്റിയത്​. മാർച്ച്​ 28ന്​ നടന്ന സംഭവത്തിന്​ ശേഷം അടിയന്തരമായി എസ്​.ഐക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

ഗുരുബാരിയും ഭർത്താവ്​ ബിക്രം ബിരുലിയും ആരോഗ്യ പരിശോധനക്കായി ആശ​ുപത്രിയിലേക്ക്​ പോകുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ബിക്രം ഹെൽമറ്റ്​ ധരിച്ചിരുന്നു. ആരോഗ്യപ്രശ്​നങ്ങളുണ്ടായിരുന്നതിനാൽ ഗുരുബാരി ഹെൽമറ്റ്​ ധരിച്ചിരുന്നില്ല. പരിശോധനക്കിടെ ഇവരുടെ ഇരുചക്ര വാഹനം പൊലീസ്​ കൈകാണിച്ചുനിർത്തി.

ഗുരുബാരി ഹെൽമറ്റ്​ ധരിക്കാത്തതിനെ തുടർന്ന്​ 500 രൂപ പിഴയിട്ടു. കൂടാതെ ബിക്രമിനോട്​ കിലോമീറ്ററുകൾ അകലെയുള്ള പൊലീസിൽ സ്​റ്റേഷനിൽ പോയി പിഴ അടച്ചുവരാനും റീന ബക്​സൽ ആവശ്യപ്പെട്ടു. ഗുരുബാരിയെ ഇരുചക്ര വാഹനത്തിൽ യാത്രചെയ്യാനും അനുവദിച്ചില്ല. തുടർന്ന്​ മൂന്നുകിലോമീറ്ററോളം ഇവർ കാൽനടയായി നടക്കുകയായിരുന്നു.

പരാതി ഉയർന്നതോടെ റീന ബക്​സലിനെതിരെ പൊലീസ്​ സൂപ്രണ്ട്​ റിപ്പോർട്ട്​ നൽകി. തുടർന്നാണ്​ നടപടി സ്വീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police StationPregnant WomanOdisha Police
News Summary - Pregnant Woman Forced To Walk 3 Km To Police Station, Odisha Cop Suspended
Next Story