Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി കാളിയോട്...

മോദി കാളിയോട് പ്രാർഥിച്ചു, മനുഷ്യകുലം കോവിഡ് മുക്തമാക്കാൻ

text_fields
bookmark_border
Modi-Kali Visit
cancel

ധാക്ക: ദ്വിദിന സന്ദർശനത്തിന് ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നൂറ്റാണ്ടുകൾ പഴക്കമുള്ള ജഷോരേശ്വരി കാളി ക്ഷേത്രത്തിൽ ദർശനം നടത്തി. കാളി വിഗ്രഹത്തിൽ കിരീടം ചാ‍‍ര്‍ത്തിയ മോദി, മനുഷ്യകുലം കോവിഡ് മുക്തമാക്കാൻ കാളിയോട് പ്രാർഥിച്ചതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ക്ഷേത്രത്തിലെത്തിയ മോദിയെ ആചാരപ്രകാരം അധികൃതർ സ്വീകരിച്ചു. കാളിമേളയുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ളവർ ബംഗ്ലാദേശിൽ എത്തുന്നുണ്ടെന്നും സന്ദർശകർക്കായി ഒരു കമ്യൂണിറ്റി ഹാൾ ആവശ്യമാണെന്നും മോദി പറഞ്ഞു.

ബം​ഗ്ലാ​ദേ​ശ്​ സ്വാ​ത​ന്ത്ര്യ​ത്തിന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കാനാണ്​ മോ​ദി എത്തിയത്. താ​നും സു​ഹൃ​ത്തു​ക്ക​ളും ബം​ഗ്ലാ​ദേ​ശ്​ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി സ​ത്യ​ഗ്ര​ഹ​മ​നു​ഷ്​​ഠി​ച്ചി​രു​ന്നു​വെ​ന്ന്​ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യിൽ മോ​ദി പ​റ​ഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് വഴിവെച്ചു.

മു​ജീ​ബ് റഹ്മാന്​ മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി പ്ര​ഖ്യാ​പി​ച്ച ഈ ​വ​ർ​ഷ​ത്തെ ഗാ​ന്ധി സ​മാ​ധാ​ന പു​ര​സ്​​കാ​ര​ം മ​ക്ക​ളാ​യ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഹ​സീ​ന, ശൈ​ഖ്​ ര​ഹ​ന എ​ന്നി​വ​ർക്ക് മോദി സ​മ​ർ​പ്പി​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangladesh visitJeshoreshwari Kali temple
News Summary - Prayed To Maa Kali To Free World Of Covid: PM Visits Jeshoreshwari Kali Temple In Bangladesh
Next Story