Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.ഡി.പി നേതാവ് മെഹബൂബ...

പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽ പെട്ടു

text_fields
bookmark_border
PDP Chief Mehbooba Mufti escapes unhurt After her car meets with accident
cancel

ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. മുഫ്തി അപകടത്തിൽ നിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടു. ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയിൽവെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. മുഫ്തി സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീപ്പിടിത്തത്തിൽ പരിക്കേറ്റയാളെ കാണാൻ പോവുകയായിരുന്നു മുഫ്തി. അതേസമയം, മുഫ്തിയുടെ കൂടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥന് നിസ്സാര പരിക്കുണ്ട്.

അപകടത്തെ കുറിച്ച് മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി ട്വീറ്റ് ചെയ്തിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ ഗുരുതര പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നായിരുന്നു ട്വീറ്റ്.

അപകടത്തിൽനിന്ന് മുഫ്തി രക്ഷപ്പെട്ടതിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല സന്തോഷം പ്രകടിപ്പിച്ചു. അപകടമുണ്ടാകാനുള്ള സാഹചര്യത്തെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ സുരക്ഷവീഴ്ചയുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PDPMehbooba Mufti
News Summary - PDP Chief Mehbooba Mufti escapes unhurt After her car meets with accident
Next Story