Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാസ്​പോർട്ട്​ വിലാസം...

പാസ്​പോർട്ട്​ വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയാവില്ല

text_fields
bookmark_border
പാസ്​പോർട്ട്​ വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയാവില്ല
cancel

ന്യൂഡൽഹി: വ്യക്തിയുടെ വിലാസം തെളിയാക്കുന്ന ആധികാരിക രേഖയായി പാസ്​പോർട്ട്​ ഉപയോഗിക്കാൻ കഴിയില്ലെന്ന്​ റിപ്പോർട്ട്​. പാസ്​പോർട്ടി​​​െൻറ അവസാന പേജിൽ പൂർണ വിലാസം വരുന്നതിനാൽ അത്​ വിലാസം തെളിയിക്കാനുള്ള രേഖയായി സമർപ്പിച്ചു വന്നിരുന്നു. എന്നാൽ പാസ്​പോർട്ടി​​​െൻറ അവസാന പേജിൽ നിന്ന്​ വിലാസം ഒഴിവാക്കാനുള്ള തീരുമാനം വന്നതോടെ ഇത്​ വിലാസത്തിനുള്ള രേഖയായി ഉപയോഗിക്കാൻ കഴിയില്ലെന്നാണ്​ വിദേശകാര്യ മന്ത്രാലയത്തിലെ പാസ്​പോർട്ട്​, വിസ ഡിവിഷനിലെ നിയമവിദഗ്​ധർ അറിയിച്ചത്​.

 അവസാന പേജ്​ ഒഴിച്ചിടുന്ന രീതിയിൽ പുതിയ പാസ്​പോർട്ടുകൾ നൽകി തുടങ്ങിയാൽ ഇത്​ ആധികാരിക രേഖയായി ഉപയോഗിക്കുന്നത്​ നിർത്തലാക്കണമെന്നാണ്​ ശിപാർശയെന്ന്​ പാസ്​പോർട്ട്​ ഡിവിഷൻ നയ-നിയമകാര്യ വിഭാഗം അണ്ടർ സെക്രട്ടറി സുരേന്ദ്രകുമാർ പറഞ്ഞു. 

നിലവിൽ പാസ്​പോർട്ടി​​​െൻറ ഒന്നാംപേജിൽ വ്യക്തിയുടെ ഫോ​േട്ടായും പേരുവിവരങ്ങളും അവസാന പേജിൽ പൂർണ വിലാസവുമാണുള്ളത്​. എന്നാൽ പാസ്​പോർട്ട്​ വിവരങ്ങൾ സമഗ്രമായി ലഭിക്കുന്നതിനാൽ,   എമിഗ്രേഷൻ ഡിപ്പാർട്ട്​മ​​െൻറിലോ പാസ്​പോർട്ട്​ ഒാഫീസിലോ വീണ്ടും അവസാന പേജ്​ വിവരങ്ങൾ പരിശോധിക്കാറില്ല. 2012 മുതൽ പാസ്​പോർട്ടിൽ ബാർകോഡ്​ ഉള്ളതിനാൽ അത്​ സ്​കാൻ ചെയ്​താൽ എല്ലാ വിവരങ്ങളും പാസ്​പോർട്ട്​, എമിഗ്രേഷൻ വിഭാഗത്തിന്​ ലഭിക്കും. എന്നാൽ ഇൗ വിവരങ്ങൾ മറ്റ്​ ഏജൻസികൾക്ക്​ ലഭ്യമാകില്ല. അതിനാൽ മറ്റിടങ്ങളിൽ വിലാസം  തെളിയിക്കാനുള്ള രേഖയായി പാസ്​പോർട്ട്​ നൽകുന്നത്​ ഒഴിവാക്കണമെന്നാണ്​ ശിപാർശ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPassportsvalid proofaddress
News Summary - Passports may no longer be valid proof of address- India news
Next Story