You are here

അമർനാഥ് തീവ്രവാദി ആക്രമണത്തെ പാർലമെന്‍റ് അപലപിച്ചു

12:33 PM
17/07/2017
Parliament Monsoon Session

ന്യൂഡൽഹി: പാ​ര്‍ല​മെന്‍റിന്‍റെ വ​ര്‍ഷ​കാ​ല സ​മ്മേ​ള​നത്തിന് തുടക്കമായി. രാവിലെ സഭാ കാലയളവിൽ മരണപ്പെട്ട മുൻ അംഗങ്ങൾക്കും അമർനാഥ് യാത്രക്കിടെ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ലോക്സഭയും രാജ്യസഭയും അനുശോചനം രേഖപ്പെടുത്തി.

അമർനാഥ് യാത്രികർക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തെ ലോക്സഭ എം.പിമാർ അപലപിച്ചു. അനുശോചനത്തിന് ശേഷം ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ആഗസ്റ്റ് 11 വരെയാണ് വ​ര്‍ഷ​കാ​ല സ​മ്മേ​ള​നത്തിനായി പാ​ര്‍ല​മെന്‍റ് ചേരുക. 

ബാ​ങ്കി​ങ്​ നി​യ​ന്ത്ര​ണ ഓ​ര്‍ഡി​ന​ന്‍സി​നു പ​ക​രം ധ​ന​മ​ന്ത്രാ​ല​യം കൊ​ണ്ടു ​വ​രു​ന്ന ബി​ല്ല​ട​ക്കം 16 ബി​ല്ലു​ക​ള്‍ കേന്ദ്ര സ​ര്‍ക്കാ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും. 


 

COMMENTS