Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൂട്ടബലാത്സംഗത്തിന്...

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാർത്ത നിഷേധിച്ച് 24കാരി

text_fields
bookmark_border
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാർത്ത നിഷേധിച്ച് 24കാരി
cancel

ന്യൂഡൽഹി: നോയിഡയിൽ ഒാടുന്ന കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാർത്ത നിഷേധിച്ച് 24കാരി. യുവതി വാർത്ത നിഷേധിച്ച വിവരം നോയിഡ റൂറൽ എസ്.പി സുനിതിയാണ് ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. ഇക്കാര്യം യുവതി പൊലീസിന് രേഖാമൂലം എഴുതി നൽകിയതായും എസ്.പി വ്യക്തമാക്കി. 

ദേഷ്യം കൊണ്ടാണ് പരാതി നൽകിയതെന്ന് യുവതി നൽകിയ വിശദീകരണത്തിൽ പറയുന്നു. എന്നാൽ, ഭയം കൊണ്ടാണോ യുവതി നിലപാട് മാറ്റിയതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

വെള്ളിയാഴ്​ച അർധരാത്രി നോയിഡയിൽ 24കാരിയെ ബലമായി കാറിൽ കയറ്റി കൂട്ടബലാത്സംഗം ചെയ്​ത്​ പുറത്തേക്ക്​ വലിച്ചെറിഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു. ഗോൾഫ്​ കോഴ്​സ്​ മെട്രോസ്റ്റേഷന്​ സമീപമാണ് സംഭവം നടന്നുവെന്നായിരുന്നു വാർത്തകൾ. 

ഒാ​േട്ടാറിക്ഷ കാത്തു നിൽക്കുകയായിരുന്ന യുവതിക്കരികിൽ കാർ നിർത്തി രണ്ടു പേർ ബലമായി വലിച്ചു കയറ്റി. ഡൽഹിയിലെയും നോയിഡയിലെയും വിവിധയിടങ്ങളിൽ യുവതിയുമായി കാറിൽ സഞ്ചരിച്ച പ്രതികൾ ബലാത്സംഗം ചെയ്തുവെന്നാണ്​ സിറ്റി പൊലീസ്​ സൂപ്രണ്ട്​ അരുൺകുമാർ സിങ്​ കഴിഞ്ഞ ദിവസം പറഞ്ഞത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noida gang rapevictimmalayalam newsNews Denied
News Summary - Noida Gang Rape News Denied the Victim -India News
Next Story