Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൈക്കൂലിക്കാരനല്ല;...

കൈക്കൂലിക്കാരനല്ല; ലോക്സഭ തെരഞ്ഞെടുപ്പിൽ ബാനറും പോസ്റ്ററും ഉപയോഗിക്കില്ല, നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം എനിക്ക് വോട്ട് ചെയ്യുക -നിതിൻ ഗഡ്കരി

text_fields
bookmark_border
Nitin Gadkari
cancel

മുംബൈ: അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ തന്റെ പോസ്റ്ററു​കളോ ബാനറുകളോ ഉപയോഗിച്ച് പ്രചാരണം നടത്തില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഞാൻ നിങ്ങൾക്ക് വേണ്ടി സേവനം ചെയ്തു. ​''നിങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രം എ​ന്നെ വീണ്ടും തെരഞ്ഞെടുക്കുക; വേണ്ട എങ്കിൽ വോട്ട് ചെയ്യാതിരിക്കുക.''-ഗഡ്കരി മഹാരാഷ്ട്രയിൽ റോഡ് ഉദ്ഘാടന പരിപാടിയിൽ നിതിൻ ഗഡ്കരി പറഞ്ഞു.

മറാത്തിക്കാർ ഒരിക്കലും അഴിമതി നടത്തുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യില്ല. ഒരു മറാത്തി എന്ന നിലയിൽ താനൊരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു. ​

''അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി എന്റെ പോസ്റ്ററുകളോ ബാനറുകളോ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ആർക്കും വോട്ടിനായി ചായ പോലും വാങ്ങിക്കൊടുക്കില്ല. നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്യില്ല. വിദേശമദ്യവും ലഭിക്കില്ല. ഞാൻ അഴിമതി നടത്തില്ല. നിങ്ങളെ അഴിമതിയിൽ ഏർപ്പെടാനും അനുവദിക്കില്ല.​''-ഗഡ്കരി വ്യക്തമാക്കി. നാഗ്പൂർ മണ്ഡലത്തിൽ നിന്ന് ഗഡ്കരി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ വർഷാവസാനത്തോടെ ദേശീയപാതകളിലെ കുഴികൾ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും ഗഡ്ഗരി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin Gadkari
News Summary - No posters or bribes, vote for me if you want to Nitin Gadkari
Next Story