Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാനും ഭാര്യയും...

താനും ഭാര്യയും വ്യത്യസ്​ത പാർട്ടികളിൽ; ആശയക്കുഴപ്പത്തി​െൻറ കാര്യമില്ല​ -ശത്രുഘൻ സിൻഹ

text_fields
bookmark_border
shatrughnan-sinha
cancel

പട്​ന: താനും ഭാര്യയും വ്യത്യസ്​ത പാർട്ടികളിൽ സ്​ഥാനാർഥികളായി മത്സരിക്കുന്നതിൽ ഒരു ആശയക്കുഴപ്പത്തി​​െൻറയും കാര്യമില്ലെന്ന്​ ​ ബി.ജെ.പിയിൽനിന്ന്​ കോൺഗ്രസിലെത്തിയ നടൻ ശത്രുഘൻ സിൻഹ. ബിഹാറിലെ പട്​നസാഹിബിലാണ്​ ശത്രുഘൻ സ ിൻഹ മത്സരിക്കുന്നത്​. ഭാര്യ പൂനം സിൻഹ ഉത്തർപ്രദേശിലെ ലഖ്​നോവിൽ എസ്​.പി-ബി.എസ്​.പി ടിക്കറ്റിലും.

രണ്ടു​ വട ്ടം പട്​നസാഹിബിൽനിന്ന്​ ജയിച്ചിട്ടുള്ള സിൻഹയുടെ എതിരാളി ബി.ജെ.പി നിയമമന്ത്രി രവിശങ്കർ പ്രസാദാണ്​. അതിനാൽ കടുത്ത മത്സരമാണ്​ അദ്ദേഹം നേരിടുന്നത്​. ഭാര്യ പൂനം സിൻഹയാക​െട്ട കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​​ സിങ്ങിനെതിരെയാണ്​ കന്നിമത്സരത്തിന്​ ഇറങ്ങിയിരിക്കുന്നത്​. രവിശങ്കർ പ്രസാദിനെ സിൻഹ അടുത്തിടെ പുകഴ്​ത്തി സംസാരിച്ചിരുന്നു. നല്ല വ്യക്​തിയും നല്ല മനുഷ്യനുമായ പ്രസാദ​ിനോട്​ ആദരവാണുള്ളതെന്നും തനിക്കെതിരെ വ്യക്​തിപരമായ ആരോപണങ്ങൾക്ക്​ പ്രസാദ്​ മുതിർന്നില്ലെന്നും സിൻഹ പറഞ്ഞിരുന്നു.

അതേസമയം, കോൺഗ്രസുകാരനായ സിൻഹ ഭാര്യക്കുവേണ്ടി ലഖ്​നോവിൽ പ്രചാരണത്തിനെത്തിയതും ചർച്ചയായി. കോൺഗ്രസ്​ സ്​ഥാനാർഥിയും മത്സരിക്കുന്ന മണ്ഡലമാണ്​ ലഖ്​നോ. ഇവിടത്തെ എസ്​.പി-ബി.എസ്​.പി സഖ്യം സ്​ഥാനാർഥിയാണ്​ ഭാര്യ പൂനം. ഇതേപ്പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോൾ ലഖ്​നോവിൽ ഇനിയും പ്രചാരണത്തിന്​ വരുമെന്നും ‘പത്​നി ധർമ’മാണ്​ താൻ നിറവേറ്റുന്നതെന്നുമായിരുന്നു അദ്ദേഹത്തി​​െൻറ മറുപടി.

കോൺഗ്രസി​​െൻറ പേരിലല്ല, ഒരു ഭർത്താവും കുട്ടികളുടെ പിതാവും എന്ന നിലയിലാണ്​ ലഖ്​നോവിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരു മണ്ഡലങ്ങളിലും മികച്ച മത്സരം കാഴ്​ചവെക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressShatrughan Sinhamalayalam newsPoonam Sinha
News Summary - no need of confusion; me and my wife in different parties said shatrughan sinha -india news
Next Story