Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭരണഘടന അപകടത്തിലാണെന്ന...

ഭരണഘടന അപകടത്തിലാണെന്ന വ്യാജ പ്രചരണം നടത്തി ജനങ്ങളെ കോൺ​ഗ്രസ് ഭയപ്പെടുത്തുന്നു - നിതിൻ ​ഗഡ്കരി

text_fields
bookmark_border
Nitin Gadkari
cancel

ന്യൂഡൽഹി: രാജ്യത്തെ ഭരണഘടന അപകടത്തിലാണെന്ന വ്യാജ പ്രചരണം നടത്തി ജനങ്ങളെ ഭയപ്പെടുത്താനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ​ഗഡ്കരി. ഹിന്ദുസ്ഥാൻ ടൈം​സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

"ഭരണഘടനയുടെ അടിസ്ഥാന ഘടനയും സവിശേഷതകളും മാറ്റാൻ കഴിയില്ല. കേശവാനന്ദ ഭാരതി കേസിൽ ഭരണഘടനയുടെ ഒരുഭാ​ഗവും, മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭേ​ദ​ഗതിക്ക് അതീതമല്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നതിലൂടെ ദലിത് വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും അട്ടിമറിക്കുകയാണ്,"​ഗഡ്കരി പറഞ്ഞു.

കോൺ​ഗ്രസിന് ഇത്തരം വ്യാജ പ്രചരണങ്ങൾ കൊണ്ട് നേട്ടമുണ്ടാകില്ല. കോൺ​ഗ്രസ് അഴിമതിയുടെ പര്യായമാണെന്നും ഇക്കുറി തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റ് നില വർധിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitin GadkariCongressBJP
News Summary - Nitin Gadkari slams congress says party misleading people by saying constitution faces threat
Next Story