Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്നു...

മയക്കുമരുന്നു റെയ്​ഡിനിടെ നൈജീരിയക്കാരൻ നാലാം നിലയിൽ നിന്ന്​ ചാടി

text_fields
bookmark_border
മയക്കുമരുന്നു റെയ്​ഡിനിടെ നൈജീരിയക്കാരൻ നാലാം നിലയിൽ നിന്ന്​ ചാടി
cancel

ന്യൂഡൽഹി: മയക്കുമരുന്നു റെയ്​ഡിനിടെ കെട്ടടത്തി​​െൻറ നാലാംനിലയിൽ നിന്നും ചാടിയ നൈജീരിയക്കാരൻ മരിച്ചു. മയക്കുമരുന്ന്​ ഇടപാട്​ നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന്​ ഡൽഹി പൊലീസ്​ സ്​പെഷ്യൽ സെൽ റെയ്​ഡിനെത്തിയപ്പോൾ രക്ഷപ്പെടാൻ മറ്റു വഴികളില്ലാതെ ഇയാൾ ജനലിലൂടെ താഴേക്ക്​ ചാടുകയായിരുന്നു.

നൈജീരിയൻ സ്വദേശി സിപ്രിയാന്‍ അമ ഒഗ്‌ബോന്നിയ എന്ന നാല്‍പതുകാരനാണ് മരിച്ചത്. ഇയാൾ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുകയും വിൽക്കുകയും ചെയ്യുന്നതായി പൊലീസിന്​ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്​ പൊലീസ് മയക്കുമരുന്നു കസ്​റ്റമർ എന്ന രീതിയിൽ ഇയാളുമായി ബന്ധപ്പെടുകയും ഇയാളുടെ നി​ർദേശ പ്രകാരം ഛത്തര്‍പുര്‍ എന്‍ക്ലേവിലെ  ഫ്​ളാറ്റിലേക്ക്​ എത്തുകയുമായിരുന്നു. പൊലീസിനെ കണ്ട്​ രക്ഷപ്പെടാൻ ഇയാൾ ഹെൽമെറ്റ്​ ധരിച്ച്​ ജനലിലൂടെ താഴേക്ക്​ ചാടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സിപ്രിയാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ കുശ്വാഹ വ്യക്തമാക്കി. ഇയാളുടെ കയ്യിൽ സ്​റ്റുഡൻറ്​ വിസയാണുണ്ടായിരുന്നത്​.


ഇയാള്‍ക്കൊപ്പം നൈജീരിയക്കാരായ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ ഇയാള്‍ക്കൊപ്പം ചാടാന്‍ ശ്രമിച്ചെങ്കിലും ​പൊലീസ് തടഞ്ഞു. മയക്കുമരുന്ന് കടത്തിയതിന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് 25 കിലോ കെറ്റാമിന്‍ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ഇതിന് മയക്കുമരുന്ന് വിപണിയില്‍ 20 കോടി രൂപ വിലവരും. കെറ്റാമിൻ അനസ്​തറ്റിക്​ മെഡിസിനായി ഉപയോഗിക്കുന്ന മരുന്നാണെന്ന്​ പൊലീസ്​ പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policedrugmalayalam newsNigerianKetamin
News Summary - Nigerian man jumps off fourth floor to ‘escape’ police, dies
Next Story