Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​യോ​ഗി​യെ...

​യോ​ഗി​യെ വി​മ​ർ​ശി​ച്ച്​ യു.എസ്​ പ​ത്രം; ശ​രി​യാ​യി​ല്ലെ​ന്ന്​  കേ​ന്ദ്രം

text_fields
bookmark_border
​യോ​ഗി​യെ വി​മ​ർ​ശി​ച്ച്​ യു.എസ്​ പ​ത്രം; ശ​രി​യാ​യി​ല്ലെ​ന്ന്​  കേ​ന്ദ്രം
cancel

ന്യൂഡൽഹി: യു.പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിശ്ചയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുടെ തീരുമാനം വിമർശിച്ച് ന്യൂയോർക്ക് ടൈംസ് മുഖപ്രസംഗം എഴുതിയതിന് കേന്ദ്രസർക്കാറി​െൻറ വിമർശനം. അമേരിക്കൻ പ്രസിഡൻറായി ഡോണൾഡ് ട്രംപ് വന്നപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളും വിമർശനം നടത്തിയിരുന്നു. എന്നാൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കെപ്പടുന്നവരെ മാധ്യമങ്ങൾ വിമർശിക്കുന്നത് ഉചിതമല്ലെന്ന കാഴ്ചപ്പാടാണ് വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചത്. 

യോഗിയെ മോദി തെരഞ്ഞെടുത്തതിനെ വിമർശിച്ച ന്യൂയോർക്ക് ടൈംസി​െൻറ മുഖപ്രസംഗം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്ലെ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുഖപ്രസംഗവും നിരീക്ഷണവും വസ്തുതാപരമായിരിക്കണം. ന്യായയുക്തമായൊരു ജനാധിപത്യ പ്രക്രിയയിലെ വിധി സംശയിക്കുന്നത് നാട്ടിലായാലും പുറത്തായാലും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ ^അദ്ദേഹം പറഞ്ഞു. 

യോഗിയെ മുഖ്യമന്ത്രിയാക്കിയതിനെ കടുത്ത ഭാഷയിലാണ് ന്യൂയോർക്ക് ടൈംസ് വിമർശിച്ചത്. മോദി ഹിന്ദുത്വ തീവ്രവാദിയെ പുണരുന്നുവെന്നാണ് മുഖപ്രസംഗത്തി​െൻറ പ്രമേയം. ബി.ജെ.പിയുടെ കടുത്ത ഹിന്ദുത്വം പ്രോത്സാഹിപ്പിക്കുന്ന നയമാണ് മോദി അധികാരമേറ്റതു മുതൽ സ്വീകരിച്ചു വരുന്നതെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. ഇത് ന്യൂനപക്ഷങ്ങൾക്ക് പ്രഹരമാണെന്നും ന്യൂയോർക്ക് ടൈംസ് അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new york times
News Summary - new york times
Next Story