Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ വിദ്യാർഥിയുടെ...

ഇന്ത്യൻ വിദ്യാർഥിയുടെ മരണം: റഷ്യ-യുക്രെയ്ൻ സ്ഥാനപതികളെ വിളിപ്പിച്ച്​ വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
ഇന്ത്യൻ വിദ്യാർഥിയുടെ മരണം: റഷ്യ-യുക്രെയ്ൻ സ്ഥാനപതികളെ വിളിപ്പിച്ച്​ വിദേശകാര്യ മന്ത്രാലയം
cancel

ന്യൂഡൽഹി: യു​ക്രെയ്നിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥി കർണാടക ഹവേരി ജില്ലയിലെ ചെല​ഗെരി സ്വദേശി നവീൻ ശേഖരപ്പ ഗ്യാന ഗൗഡർ (22) കൊല്ലപ്പെട്ടത് ഷെല്ലാ​ക്രമണത്തിലാണെന്ന്​ ഇന്ത്യൻ വിദേശ മന്ത്രാലയം അറിയിച്ചു. 1500ലേറെ ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴും കുടുങ്ങി കിടക്കുന്ന ഖാർകീവിൽ നിന്ന്​ റഷ്യൻ അതിർത്തി വഴി തങ്ങളെ രക്ഷപ്പെടുത്തണമെന്ന്​ മലയാളികൾ അടക്കമുള്ളവർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ്​ റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥിയുടെ ദാരുണാന്ത്യം. ഇതേ തുടർന്ന്​ ന്യൂഡൽഹിയിലെ വിദേശ മന്ത്രാലയത്തിലേക്ക്​ റഷ്യൻ, യുക്രെയ്ൻ സ്ഥാനപതിമാരെ വിളിപ്പിച്ച ഇന്ത്യ തങ്ങളുടെ പൗരന്മാർക്ക്​ സംരക്ഷണം നൽകണമെന്നും അവരെ അതിർത്തിയിൽ സുരക്ഷിതരായി എത്താൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു.

ഗ്രോസറിയിലേക്ക്​ പോയ സമയത്ത്​ നടന്ന ഷെല്ലാക്രമണത്തിലാണ്​ നവീൻ കൊല്ലപ്പെട്ടതെന്ന്​ വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ​ നവീന്‍റെ കുടുംബത്തെ അറിയിക്കുകയായിരുന്നു​. സുഹൃത്തുക്കളും പഠനത്തിനായി കൊണ്ടുപോയ സ്റ്റുഡന്‍റ്​ കോൺട്രാക്ടർമാരും നവീനെ തിരിച്ചറിഞ്ഞുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

നവീന്‍റെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുവരുമോ എന്ന്​ ചോദിച്ച കുടുംബ​ത്തോട്​ അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇതൊരു യുദ്ധമുഖമാണെന്നും മൃതദേഹം ഖാർകീവിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും വിദേശ മന്ത്രാലയ വക്​താവ്​ പറഞ്ഞു.

രാവിലെ പത്തര മണിക്ക്​ സാധനങ്ങൾ വാങ്ങാനായി ഗ്രോസറിയിലേക്ക്​ പോയ നവീനെ വെടിവെച്ചുകൊന്നുവെന്ന വിവരമാണ്​ ഖാർകീവിലുള്ള മലയാളികളടക്കമുള്ള വിദ്യാർഥികൾ ആദ്യം നൽകിയത്​. വെടിവെച്ചത്​ റഷ്യയുടെയോ യുക്രെയ്ന്‍റെയോ ഭടന്മാരോ തോക്കു കിട്ടിയ യുക്രൈൻ പൗരന്മാരോ ആണെന്ന്​ അറിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞിരുന്നു.

നവീൻ പുറത്തിറങ്ങിയപ്പോൾ വെടിയേറ്റുവെന്ന വിവരമാണ്​ കിട്ടിയതെന്ന്​ കാർകീവിലെ മലയാളി വിദ്യാർഥി ഷോണും പറഞ്ഞു. ഖാർകീവിലെ ബങ്കറുകളിൽ കഴിഞ്ഞ ആറ്​ ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്ന നിരവധി മലയാളി വിദ്യാർഥികൾ ഭക്ഷണവും വെള്ളവും തീർന്നതോടെ ജീവനും കൊണ്ട്​ അതിർത്തിയിലേക്ക്​ ഏതെങ്കിലും തരത്തിൽ പലായനം ​ചെയ്യുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine War
News Summary - Naveen killed in Russian shelling; Foreign Ministry summons Russian and Ukrainian ambassadors
Next Story