Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈവേ കൊള്ള: ബിഡദിയിൽ...

ഹൈവേ കൊള്ള: ബിഡദിയിൽ ലോറി തട്ടിക്കൊണ്ടുപോയ കേസിൽ മുഴുവൻ പ്രതികളും അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

ബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ മലയാളി ഡ്രൈവറെ ആക്രമിച്ച്​ ലോറി തട്ടിക്കൊണ്ടുപോയ കേസിൽ മുഴുവൻ പ്രതികളും പൊലീസ്​ പിടിയിലായി. ദേവനഹള്ളി താലൂക്കിലെ വിജയപുര സ്വദേശികളായ ഗംഗണ്ണ (40), മുനിയഗൗഡ (22), ബാബു (21), ഗിരീഷ്​ (20) എന്നിവരെയാണ്​ ബിഡദി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. രാമനഗര ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​​ ചെയ്​തു. 

സെപ്റ്റംബർ 14ന്​ പുലർച്ചെ രണ്ടോടെയാണ്​ കേസിനാസ്​പദമായ സംഭവം. ബംഗളൂരുവിൽനിന്ന്​ ചരക്കുമായി കോഴിക്കോ​േട്ടക്ക്​ പോവുകയായിരുന്ന ഇ.സി.ജെ ട്രാൻസ്​പോർ​േട്ടഴ്​സി​​െൻറ ലോറി കാറിലെത്തി തടഞ്ഞിട്ട സംഘം ഡ്രൈവർ താമരശ്ശേരി അടിവാരം സ്വദേശി രാജ​നെ ക്രൂരമായി മർദിക്കുകയായിരുന്നു.  ദേവനഹള്ളി വിജയപുര സ്വദേശികളായ സംഘം  ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന്​ രാമനഗര സി.​െഎ രമേശ്​ പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ മൈസൂരു, ചന്നപട്ടണ, രാമനഗര, ഗുണ്ടൽപേട്ട്​ ഭാഗങ്ങളിലായി മലയാളികളെ ലക്ഷ്യമിട്ട്​ ആറ്​ കവർച്ച സംഭവങ്ങളാണ്​ അരങ്ങേറിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNH TheftMysore-BangloreAccues Arrest
News Summary - Mysore-Banglore NH Theft: All Accues are Arrested -India News
Next Story