Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയിൽ...

മഹാരാഷ്ട്രയിൽ സീറ്റുവിഭജന ചർച്ച അവസാന ഘട്ടത്തിൽ -ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel

മും​ബൈ: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മ​ഹാ വി​കാ​സ്​ അ​ഘാ​ഡി​യു​ടെ (എം.​വി.​എ) സീ​റ്റു​വി​ഭ​ജ​ന ച​ർ​ച്ച അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഒ​രാ​ഴ്ച​ക്ക​കം അ​ന്തി​മ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മ​ഹാ​രാ​ഷ്ട്ര​യു​ടെ ചു​മ​ത​ല​യു​ള്ള കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ്​ ചെ​ന്നി​ത്ത​ല. സീ​റ്റ്​​വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​ഖ്യ ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ്​ ആ​സ്ഥാ​ന​മാ​യ തി​ല​ക്​ ഭ​വ​നി​ൽ ന​ട​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ എം.​വി.​എ​യു​ടെ യോ​ഗം ന​ട​ക്കും. ഈ ​യോ​ഗ​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. കോ​ൺ​ഗ്ര​സ്, ശ​ര​ദ്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി, ഉ​ദ്ധ​വ്​ താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന, പ്ര​കാ​ശ്​ അം​ബേ​ദ്​​ക​റു​ടെ വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഘാ​ഡി (വി.​ബി.​ഐ) എ​ന്നി​വ​യാ​ണ്​ സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ൾ.

സം​സ്ഥാ​ന​ത്ത്​ 48 ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. 39 സീ​റ്റു​ക​ളി​ലേ​ക്ക്​ എം.​വി.​എ​യി​ൽ ധാ​ര​ണ​യാ​യ​താ​യും ആ​റോ​ളം സീ​റ്റു​ക​ളി​ൽ ച​ർ​ച്ച​ന​ട​ക്കു​ന്ന​താ​യും ക​ഴി​ഞ്ഞ ദി​വ​സം ശ​ര​ദ്​ പ​വാ​ർ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaMVA
News Summary - MVA seat-sharing talks in final stages: Ramesh Chennithala
Next Story