Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vaccination
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ വാക്​സിനേഷനിലും ലിംഗവിവേചനം; വാക്​സിൻ സ്വീകരിച്ചത്​ പുരുഷൻ​മാരേക്കാൾ കുറവ്​ സ്​ത്രീകൾ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ പ്രതിരോധ വാക്​സിനേഷനിലും ലിംഗവിവേചനം. വാക്​സിൻ സ്വീകരിച്ചവരിൽ 54 ശതമാനം പേരും പുരുഷൻമാരാണ്​. 46 ശതമാനം സ്​ത്രീകളും. എട്ടു ശതമാനമാണ്​ വാക്​സിൻ സ്വീകരിച്ച പുരുഷൻമാരും സ്​ത്രീകളും തമ്മിലുള്ള വ്യത്യാസം. ജനസംഖ്യ അനുപാതത്തിൽ ഇൗ വ്യത്യാസം അഞ്ചുശതമാനം മാത്രവും.

വാക്​സിനേഷൻ സംബന്ധിച്ച തെറ്റായ പ്രചാരണമാണ്​ ഇതിന്​ തടസമായി നിൽക്കുന്നതെന്നാണ്​ വിദഗ്​ധരുടെ അഭി​പ്രായം. 'എനിക്ക്​ പേടിയാണ്​. കാരണം ചിലർക്ക്​ വാക്​സിൻ എടുത്തതി​െൻറ ഭാഗമായി ന്യൂമോണിയ പിടിപെട്ടു. ചിലർക്ക്​ പനിയും ശ്വാസതടസവും അനുഭവപ്പെട്ടു. എനിക്ക്​ എന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞുങ്ങൾ എ​ന്തുചെയ്യും​? അതിനാൽ വാക്​സിൻ വേണ്ട' -തെക്കുപടിഞ്ഞാൻ ഡൽഹിയിലെ മുനിർക സ്വദേശിയായ 40കാരി സരോജ്​ ഗുപ്​ത പറയുന്നു. ഡൽഹിയിലെ ചേരിയിൽ ഒറ്റമുറി വീട്ടിലാണ്​ ഇവരുടെ താമസം. സെക്യൂരിറ്റി ഗാർഡായി ജോലിയെടുക്കുന്ന ഇവരുടെ ഭർത്താവും നാലു കുട്ടികളും അടങ്ങിയതാണ്​ സരോജി​െൻറ കുടുംബം.

ഏതെങ്കിലും സർക്കാർ ഉദ്യോഗസ്​ഥരോ ആശ വർക്കർമാരോ വാക്​സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്​ സംസാരിച്ചോ എന്ന എൻ.ഡി.ടി.വിയുടെ ചോദ്യത്തിന്​ 'ആരും വന്നില്ല' എന്നായിരുന്നു ഇൗ വീട്ടമ്മയുടെ മറുപടി.

'തൊട്ടടുത്ത സെൻററിൽ ഞാൻ പോയിരുന്നു. എന്നാൽ അവിടെ വാക്​സിൻ ലഭ്യമല്ലായിരുന്നു. ഏറെദൂരം സഞ്ചരിക്കാൻ എനിക്ക്​ കഴിയില്ല. ഇൗ സമയങ്ങളിൽ ബസിൽ ഒരു സീറ്റ്​ ലഭിക്കാൻ ബുദ്ധിമുട്ടാണ്​. ഒാ​േട്ടാക്ക്​ ഉയർന്ന നിരക്കും നൽകണം' -വാക്​സിൻ സ്വീകരിച്ചോ എന്ന ചോദ്യത്തിന്​ 32കാരിയായ സംഗീതയുടെ മറുപടി ഇതായിരുന്നു.

ഡൽഹിയിലും ഉത്തർപ്രദേശിലുമാണ്​ വാക്​സിനേഷനിലെ ലിംഗ വിവേചനം പ്രകടം. ഇവിടങ്ങളിൽ 42 ശതമാസം സ്​ത്രീകൾ മാത്രമാണ്​ വാക്​സിൻ സ്വീകരിച്ചത്​.

അതേസമയം, നാലു സംസ്​ഥാനങ്ങളിൽ മാത്രമാണ്​ പുരുഷൻമാർക്കൊപ്പം സ്​ത്രീകളും വാക്​സിൻ സ്വീകരിച്ചത്​. ആന്ധ്രപ്രദേശ്​, കേരളം, ചത്തീസ്​ഗഡ്​ എന്നീ സംസ്​ഥാനങ്ങളിൽ പുരുഷൻമാരേക്കാൾ കൂടുതൽ സ്​ത്രീകൾ വാക്​സിൻ സ്വീകരിച്ചു. ഹിമാചൽ പ്രദേശിൽ ഒപ്പത്തിനൊപ്പവും. കേരളത്തിൽ 52 ശതമാനം സ്​ത്രീകളും 48 ശതമാനം പുരുഷൻമാരുമാണ്​ വാക്​സിൻ സ്വീകരിച്ചത്​.

'ലിംഗപരമായ അസന്തുലിതാവസ്​ഥ അടുത്ത ദിവസങ്ങളിൽ ശരിയാക്കണം. ഇൗ വ്യത്യാസം നിലനിൽക്കാതെ സ്​ത്രീകളും വാക്​സിനും സ്വീകരിക്കണം. അത്​ ഭാവി​യിലേക്കൊരു പാഠമായിരിക്കും' -മുതിർന്ന ഉദ്യോഗസ്​ഥനായ ഡോ. വി.കെ. പോൾ പറഞ്ഞു.

വാക്​സിനേഷൻ സംബന്ധിച്ച്​ കൂടുതൽ അവബോധം സൃഷ്​ടിക്കുക മാത്രമാണ്​ പരിഹാരമെന്ന്​ പൊതുജനാരോഗ്യ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccinationgender inequalityMen​Covid 19Women
News Summary - More Men Got Vaccines Than Women
Next Story