Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂഡീസ്​ റേറ്റിങ്​...

മൂഡീസ്​ റേറ്റിങ്​ ഉയർത്തിയത്​ അംഗീകാരമാണെന്ന ധാരണ വേണ്ട -മൻമോഹൻസിങ്​

text_fields
bookmark_border
MANMOHANSINGH
cancel

കൊച്ചി: ഇന്ത്യയുടെ റേറ്റിങ്​ ഉയർത്തിക്കാട്ടിയ മൂഡീസ്​ വിലയിരുത്തൽ അംഗീകാരമാണെന്ന ധാരണ വേണ്ടെന്ന്​ മുൻ പ്രധാന മന്ത്രി മൻമോഹൻസിങ്​. സ​െൻറ്​ തെരേസാസ്​​ കോളജിൽ ദേശീയ സെമിനാർ ഉദ്​ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു.

എട്ടുമുതൽ ​10 ശതമാനം വരെ വളർച്ചയാണ്​ സർക്കാർ ആ​ഗ്രഹിക്കുന്നത്​. ഇൗ നിലവാരത്തിൽ മുന്നേറാൻ കഴിയണമെങ്കിൽ വ്യക്​തമായ ലക്ഷ്യത്തോടെയുള്ള മാർഗനിർദേശം ആവശ്യമാണ്​. ജി.എസ്​.ടി നടപ്പാക്കുന്നതിൽ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്നും ഉദ്യോഗസ്​ഥവൃന്ദം ഇതിന്​ വേണ്ടത്ര ഗൃഹപാഠം ചെയ്​തില്ലെന്നും മൻമോഹൻസിങ്​ കുറ്റപ്പെടുത്തി. 211 ഇനങ്ങളുടെ വില പിന്നീട്​ കുറച്ചതുതന്നെ ഇതിന്​​ തെളിവാണ്​. 

ജി.എസ്​.ടിക്ക്​ എതിരായ ജനവികാരം ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ്​ പ്രതീക്ഷയെന്നും എന്നാൽ ഇക്കാര്യത്തിൽ പ്രവചനത്തി​ന്​ മുതിരുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന്​ മറ​ുപടിയായി പറഞ്ഞു. രാഹുൽഗാന്ധി കഠിനപ്രയത്​നം ചെയ്യുന്നുണ്ട്​. അദ്ദേഹത്തി​​െൻറ പരിശ്രമം വിജയകരമാകുമെന്നാണ്​ പ്രതീക്ഷ. ഫലം പ്രവചിക്കാനാകാത്ത തൊഴിലാണ്​ രാഷ്​ട്രീയം. ക്രൂഡ്​ ഒായിൽ വില ഉയരുന്നത്​ രാജ്യത്തി​​െൻറ സാമ്പത്തികസ്​ഥിതിയെ സാരമായി ബാധിക്കുമെന്നും മൻമോഹൻസിങ്​ പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhkerala newsEconomymalayalam newsMoody’s
News Summary - Moody’s upgrade need not mean ‘we are out of the woods’, says Manmohan Singh-Kerala
Next Story