Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻറ്​ വർഷകാല...

പാർലമെൻറ്​ വർഷകാല സമ്മേളനം സെപ്​തംബർ 14 മുതൽ

text_fields
bookmark_border
indian-parliment
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡിനെ​ തുടർന്ന്​ ലോക്​ഡൗൺ പ്രഖ്യാപിച്ചശേഷം ഇതാദ്യമായി പാർലമെൻറ്​ ചേരുന്നു. സെപ്​തംബർ 14 മുതൽ ഒക്​ടോബർ ഒന്ന്​ വരെ സമ്മേളനം നടക്കുമെന്ന്​ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു. അവധി ദിനങ്ങളായ ശനിയും ഞായറും ഇക്കുറി സമ്മേളനമുണ്ടാകും.

ഓരോ ദിവസവും നാല്​ മണിക്കൂറായിരിക്കും പാർലമെൻറ്​ ചേരുക. 18 ദിവസമായിരിക്കും ​സമ്മേളനകാലയളവിൽ ആകെ സഭ ചേരുക. കോവിഡ്​ കാലത്ത്​ അവധി ദിനങ്ങളിൽ എം.പിമാർ സ്വന്തം മണ്ഡലങ്ങളിലേക്ക്​ മടങ്ങി പോകുന്നത്​ ഒഴിവാക്കാനാണ്​ അന്നും സഭ ചേരുന്നതെന്ന്​ അധികൃതർ വ്യക്​തമാക്കി​.

കോവിഡി​െൻറ ഭീഷണി ചെറുക്കാൻ എയർ കണ്ടീഷൻ സംവിധാനത്തിൽ അൾട്രാവയലറ്റ്​ ഇറാഡിഷൻ സംവിധാനം സ്ഥാപിക്കും. ഗാലറികളിലും ചേംബറുകളിലുമായിരിക്കും എം.പിമാർക്ക്​ ഇരിപ്പിടമൊരുക്കുക. 85 ഇഞ്ചി​െൻറ നാല്​ ഡിസ്​പ്ലേ സ്​ക്രീനുകൾ ചേംബറുകളിലും ആറ്​​ 40 ഇഞ്ച്​ സ്​ക്രീനുകൾ ഗാലറികളിലും ഒരുക്കും.

പ്രധാനമന്ത്രി നരേന്ദ്ര​ മോദി, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ്​ എന്നിവർക്ക്​ ​രാജ്യസഭ ചേംബറിൽ ഇരിപ്പിടമൊരുക്കും. മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്​, ഡോ. എച്ച്​.ഡി ദേവ ഗൗഡ എന്നിവരും ചേംബറിലാണിരിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parlimentMonsoon Session
News Summary - Monsoon Session Of Parliament From Sept 14 To Oct 1, 4-Hour Daily Sittings, No Off Days
Next Story