Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാങ്ങ...

മാങ്ങ മോഷ്​ടിച്ചുവെന്നാരോപിച്ച്​ കുട്ടികളെ കെട്ടിയിട്ട്​ മർദിച്ച്​ ചാണകം നൽകി; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
Minor boys thrashed, force-fed cow dung in Telangana as punishment for stealing mangoes
cancel

ഹൈദരാബാദ്​: മാങ്ങ മോഷ്​ടിച്ചുവെന്നാരോപിച്ച്​ കുട്ടികൾക്ക്​ ഉടമയുടെ ക്രൂര മർദനം. തെലങ്കാനയിലെ മഹ്​ബുബാബാദിലാണ്​ സംഭവം. അ​തിക്രമത്തിന്‍റെ വിഡിയോ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

13ഉം 16ഉം വയസുള്ള ആൺകുട്ടികൾക്കാണ്​ മർദനമേറ്റത്​. തോട്ടത്തിൽനിന്ന്​ മാങ്ങ മോഷ്​ടിച്ചുവെന്നാരോപിച്ച്​ കുട്ടികളെ പിടികൂടുകയായിരുന്നു. തുടർന്ന്​ കുട്ടികളു​െട കൈ രണ്ടും പിറകിലേക്ക്​ പിടിച്ചുകെട്ടിയശേഷം കാവൽക്കാരായ യക്കുവും രാമുലുവും വടികൊണ്ട്​ അടിച്ചു. കൂടാതെ ശിക്ഷയായി ചാണകവും നൽകി.

അതേസമയം മാങ്ങ മോഷ്​ടിച്ചുവെന്ന ആരോപണം കുട്ടികൾ നിഷേധിച്ചു. കാണാതായ നായെ തിരഞ്ഞാണ്​ തോട്ടത്തിലെത്തിയതെന്നും കുട്ടികൾ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ കുട്ടി​കളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ കാവൽക്കാരെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaCrime NewsChild Abuse
News Summary - Minor boys thrashed, force-fed cow dung in Telangana as punishment for stealing mangoes
Next Story