Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ പൊലീസ്​...

പുൽവാമയിൽ പൊലീസ്​ സ്​റ്റേഷന്​ നേരെ ഗ്രനേഡ്​ ആക്രമണം; പത്ത്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
pulwama-graned-attack
cancel

ശ്രീനഗർ: ശ്രീനഗർ: പുൽവാമയിൽ പൊലീസ്​ സ്​റ്റേഷനുനേരെ ഭീകരരുടെ ഗ്രനേഡ്​ ആക്രമണം. ചൊവ്വാഴ്​ച പൊലീസ്​ സ്​റ്റേ ഷ​ൻ കോമ്പൗണ്ടിനു​ പുറത്തുണ്ടായ സ്​ഫോടനത്തിൽ 10 പേർക്ക്​ പരിക്കേറ്റു. ഇവരിൽ മൂന്നു​ പേരുടെ നില ഗുരുതരമാണ്. അക ്രമികളെ പിടികൂടാൻ പ്രദേശം പൊലീസ്​ വളഞ്ഞിട്ടുണ്ട്​. പൊലീസ്​ സ്​റ്റേഷനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും ഗ്രനേഡ്​ കോമ്പൗണ്ടിനു​ പുറത്തു വീണതാണ്​ ദുരന്തം ഒഴിവാക്കിയ​െതന്നും പൊലീസ്​ പറഞ്ഞു.

അതിനിടെ കശ്​മീരില െ അനന്ത്​നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ സൈനികനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ഇവരിലൊരാൾ ഫെബ്രുവരിയിൽ പുൽവാമയിൽ സി.ആർ.പി.എഫ്​ സംഘത്തിനുനേരെ നടന്ന ചാവേറാക്രമണത്തിന്​ ഉപയോഗിക്കാൻ വാഹനം നൽകിയ സജ്ജാദ്​ മഖ്​ബൂൽ ഭട്ടാണെന്ന്​ പറയുന്നു​. മറ്റൊരാൾ ചാവേറായി പ്രവർത്തിച്ചയാളെ പരിശീലിപ്പിച്ച തസ്​വീഫ്​ ഭട്ടാണെന്നും തിരിച്ചറിഞ്ഞു. എന്നാൽ, ഇക്കാര്യം സൈന്യം സ്​ഥിരീകരിച്ചിട്ടില്ല.

ഏറ്റുമുട്ടൽ നടന്ന പ്രദേശത്തെ കെട്ടിടത്തിൽ ഒരു ഭീകരൻകൂടി ഒളിച്ചിരിക്കുന്നതായാണ്​ സംശയം. ഇവരെല്ലാം പാകിസ്​താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജയ്ശെ മുഹമ്മദുമായി ബന്ധപ്പെട്ടവരാണ്​. പുൽവാമ ആക്രമണത്തിന്​ ഉപയോഗിച്ച മാരു​തി ഇക്കോ വാനി​​​െൻറ ഉടമയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിരിച്ചറിഞ്ഞിരുന്നു. 17 വയസ്സുള്ള സജ്ജാദ്​ ഈ ആക്രമണശേഷം ഒളിവിലായിരുന്നു. ഇയാൾ എ.കെ 47 തോക്കുമെടുത്ത്​ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തീവ്രവാദി ഗ്രൂപ്പിൽ ചേരുംമുമ്പ്​ ഇവിടത്തെ ഹയർ സെക്കൻഡറി സ്​കൂളിൽ 12ാം ക്ലാസ്​ വിദ്യാർഥിയായിരുന്നു സജ്ജാദ്​.

തിങ്കളാഴ്​ച പുൽവാമയിലെ ഗ്രാമത്തിൽ സൈനിക വാഹനത്തിനുനേരെ ആക്രമണം നടന്നിരുന്നു. ഫെബ്രുവരിയിൽ സി.ആർ.പി.എഫ്​ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടന്ന സ്​ഥലത്തുനിന്ന്​ 27 കിലോമീറ്റർ അകലെയാണ്​ ഈ പ്രദേശം. തിങ്കളാഴ്​ചത്തെ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. തിങ്കളാഴ്​ചതന്നെ അനന്ത്​നാഗിലുണ്ടായ ഏറ്റുമുട്ടലിൽ പട്ടാളത്തിലെ മേജർ കൊല്ലപ്പെടുകയും മൂന്നു​ സൈനികർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. മേജർ കേതൻ ശർമയാണ്​ ഇവിടെ വീരമൃത്യു വരിച്ചത്​. ഭീകരവിരുദ്ധ നടപടികൾ പുരോഗമിക്കവെ, കശ്​മീരിൽ അഞ്ചു ദിവസത്തിനിടെ സൈന്യത്തിന്​ 10 പേരെയാണ്​ നഷ്​ടമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terrorist attackpulwamaMilitantsgrenade attackmalayalam newsindia news
News Summary - Militants Hurl Grenade at Police Station; 3 Critical Among 10 Injured -india news
Next Story