Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയലളിതയുടെ സ്വത്തിൽ...

ജയലളിതയുടെ സ്വത്തിൽ കണ്ണുനട്ട്​ സഹോദരപുത്രി ഹൈകോടതിയിൽ

text_fields
bookmark_border
deepa
cancel



ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന്​ രൂപയുടെ സ്വത്തിൽ പിന്തുടർച്ചാവകാശം തേടി സഹോദരപുത്രി ദീപ ജയകുമാർ  മദ്രാസ് ഹൈകോടതി​െയ സമീപിച്ചു. ജയലളിതയുടെ വസതിയായ ചെന്നൈ പോയസ്​ ഗാർഡനിലെ വേദനിലയം സ്​മാരകമാക്കിമാറ്റാനുള്ള സംസ്​ഥന സർക്കാറി​​െൻറ തീരുമാനത്തെയും റിട്ട്​ ഹരജിയിൽ ചോദ്യംചെയ്​തിട്ടുണ്ട്​.

ചെന്നൈയിലെ വിവിധ സ്​ഥലങ്ങളും വീടുകളും, കോടനാട്​ എസ്​റ്റേറ്റ്​, ഹൈദരാബാദ്​, ബംഗളൂരു എന്നിവിടങ്ങളിലെ ഭൂമി, റിസോർട്ടുകളും ഫാം ഹൗസുകളും, ജയലളിതയുടെ മറ്റ്​ സ്വകാര്യസമ്പാദ്യങ്ങൾ തുടങ്ങിയവയിലാണ്​ ദീപ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്​. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പ്​ കമീഷന്​ നൽകിയ കണക്കുപ്രകാരം 117 കോടിയുടെ സ്വത്തുക്കളാണ്​ ജയലളിത വെളിപ്പെടുത്തിയത്​. 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം തനിക്കും സഹോദരൻ ദീപകിനും  സ്വത്തുക്കളിൽ അവകാശമുണ്ടെന്നാണ്​ ഹരജിയിലെ വാദം.
 

ജയലളിതയുടെ സഹോദരൻ പരേതനായ ജയകുമാറി​​െൻറ മക്കളാണ്​ ദീപയും റിയൽ എസ്​റ്റേ്​ ബിസിനസ്​ രംഗത്തുള്ള ദീപകും. മറ്റ്​ കുടുംബാംഗങ്ങളെപ്പോലെ ഇവരെയും ജയലളിത സ്വകാര്യജീവിതത്തിൽനിന്ന്​ മാറ്റിനിർത്തിയിരുന്നു. ജയലളിതയുടെ അന്ത്യകർമങ്ങളിൽ പ​െങ്കടുത്ത ദീപക്​,​ ശശികലയുമായി അടുക്കുകയും ദീപയുമായി അകലംപാലിക്കുകയും ചെയ്​തിരുന്നു.  ഇടക്കാലത്ത്​ ജയലളിതയുടെ പേരിൽ സംഘടന രൂപവത്​കരിച്ച ദീപ (43) അവരുടെ രാഷ്​ട്രീയ പിൻഗാമിയാകാനുള്ള ​ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെ ദീപകും ദീപയും പിണക്കംവിട്ട്​ സ്വത്തുക്കളുടെ കേസ്​ നടത്തിപ്പിന്​​ ഒരുമിച്ചതായി സൂചനയുണ്ട്​. 

ജയലളിതയുടെ സ്വത്തുക്കൾ കൈയടക്കുന്നതിൽനിന്ന്​ പിന്മാറണമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പളനിസാമി, ചീഫ്​ സെക്രട്ടറി എന്നിവർക്ക്​ ആഗസ്​റ്റ്​ 22ന്​ നിവേദനം നൽകിയിരുന്നു. നിശ്ചിത സമയ പരിധിക്കുള്ളിൽ ഇൗ തീരുമാനം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളുണ്ടായി​ല്ലെന്നു ഹരജയിൽ ചൂണ്ടിക്കാട്ടുന്നു. ‘‘തങ്ങളുടെ മുത്തശ്ശിയായ സന്ധ്യയെന്ന വേദവല്ലി ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി സ്വത്തുക്കൾ വാങ്ങിയിരുന്നു. 1971ൽ മരിക്കുന്നതുവരെ മക്കളായ ജയകുമാറിനും ജയലളിതക്കുമൊപ്പമാണ്​ അവർ കഴിഞ്ഞത്​. പോയസ്​ഗാർഡനിലും ഒരുമിച്ചായിരുന്നു. മാതാവി​​െൻറ മരണശേഷം ത​​െൻറ മാതാപിതാക്കളായ ജെ. വിജയലക്ഷ്​മിയും ജയകുമാറും വിവാഹിതരായി. ജയലളിതക്കൊപ്പം കൂട്ടുകുടുംബമായി പോയസ്​ഗാർഡനിൽ വർഷങ്ങ​േളാളം താമസിച്ചിരുന്നു. 

വിദ്യാഭ്യാസ സൗകര്യം പരിഗണിച്ചാണ്​ ഇ​േ​പ്പാൾ താമസിക്കുന്ന ടി നഗറിലേക്ക്​ മാറിയത്​. ജയലളിതയുടെ രോഗാവസ്​ഥയിലും തങ്ങളെ അവരോടൊപ്പമുണ്ടായിരുന്നവർ അകറ്റിനിർത്തുകയായിരുന്നു. ത​​െൻറ സ്വത്തുക്കൾ ജയലളിത ആർക്കും എഴുതിക്കൊടുത്തിട്ടില്ല’’ എന്നും ദീപ വ്യക്​തമാക്കുന്നു. യഥാർഥ അവകാശികൾക്ക്​ കൈമാറാതെ വേദനിലയം ജയ സ്​മാരകമാക്കാനുള്ള സംസ്​ഥാന സർക്കാർ തീരുമാനം തന്നെ ഞെട്ടി​െച്ചന്നും ദീപ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepa Jayakumarmalayalam newsMadras HCJ Jayalalithaa
News Summary - Me and my brother are heirs to Poes Garden: Jayalalithaa's niece Deepa moves Madras HC-India
Next Story