Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകക്കൂസില്ലെങ്കിൽ...

കക്കൂസില്ലെങ്കിൽ കല്യാണവുമില്ല

text_fields
bookmark_border
കക്കൂസില്ലെങ്കിൽ കല്യാണവുമില്ല
cancel

ഗുവാഹതി: ശൗചാലയങ്ങളില്ലാത്ത മുസ്ലിം വീടുകളിലെ വിവാഹ ചടങ്ങുകള്‍ ബഹിഷ്കരിക്കാന്‍ ഹരിയാന, ഹിമാചല്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ മൗലവിമാരും പണ്ഡിതരും തീരുമാനിച്ചു.

ഈ മൂന്നു സംസ്ഥാനങ്ങളിലെയും മുസ്ലിം വിവാഹങ്ങള്‍ക്ക് വീടുകളില്‍ ശൗചാലയം നിര്‍ബന്ധമായിരിക്കണമെന്നത് പ്രധാനമാണെന്നും മറ്റു സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കുമെന്നും രാജ്യസഭ മുന്‍ എം.പിയും ജംഇയ്യതുല്‍ ഉലമ ഹിന്ദ് ജനറല്‍ സെക്രട്ടറിയുമായ മൗലാന മഹ്മൂദ് എ മദനി വ്യക്തമാക്കി. ആസാം കോണ്‍ഫറന്‍സ് ഓണ്‍ സാനിറ്റേഷന്‍ 2017ന്‍െറ ഉദ്ഘാടനവേളയിലായിരുന്നു മദനിയുടെ പരാമര്‍ശം.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മതനേതാക്കള്‍ ഈ തീരുമാനവുമായി മുന്നോട്ടുപോവണമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണത്തിന്‍െറയും ആരോഗ്യപരിപാലനത്തിന്‍െറയും പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയാണ് സമ്മേളനത്തില്‍ പങ്കെടുത്ത ആസാം മുഖ്യമന്ത്രി സര്‍ബനാന്ദ സൊനോവലും സംസാരിച്ചത്. 2017 ഒക്ടോബര്‍ രണ്ടോടെ സംസ്ഥാനത്ത് പൊതുശുചീകരണം നടപ്പാക്കാനാണ് സൊനോവല്‍ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - marriage
Next Story