Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
delhi metro track cisf rescue
cancel
Homechevron_rightNewschevron_rightIndiachevron_rightഫോണിൽ നോക്കിനടന്ന...

ഫോണിൽ നോക്കിനടന്ന യുവാവ്​​ മെട്രോ ട്രാക്കിൽ വീണു; രക്ഷകനായി സുരക്ഷ ഉദ്യോഗസ്ഥൻ - വിഡിയോ

text_fields
bookmark_border

ന്യൂഡൽഹി: ഷഹ്‌ദാര മെട്രോ സ്‌റ്റേഷനിലെ ട്രാക്കിൽ വീണ യാത്രക്കാരനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്‌.എഫ്) ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. സി.ഐ.എസ്.എഫ് ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്​.

ശൈലേന്ദർ മേഹ്ത എന്നയാളാണ് ട്രാക്കിലേക്ക് വീണത്​. ഇയാൾ മൊബൈൽ ഫോണിൽ നോക്കി പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതും പിന്നീട് ട്രാക്കിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. എതിർവശത്തെ പ്ലാറ്റ്‌ഫോമിൽ നിന്ന ഒരു സി.ഐ.എസ്‌.എഫ് ഉദ്യോഗസ്ഥൻ സംഭവസ്ഥലത്തേക്ക് പെട്ടെന്ന് എത്തുകയും മേഹ്തയെ തിരികെ കയറാൻ സഹായിക്കുകയും ചെയ്തു. സുരക്ഷാ സേനാംഗത്തിന്‍റെ പെട്ടന്നുള്ള ഇടപെടലിലൂടെയാണ്​ യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ സാധിച്ചത്​.

നിരവധിപേർ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദിക്കുകയും യാത്രക്കാരന്‍റെ ഫോൺ ഉപയോഗിക്കുന്നതിലെ അശ്രദ്ധ ചൂണ്ടിക്കാണിക്കുകയും ചെയ്തു. 40 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം നിരവധി പേരാണ്​ പങ്കുവെച്ചിട്ടുള്ളത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cisfmetro
News Summary - Looked at his mobile and walked and fell on the metro track; Security Officer as Savior - Video
Next Story