Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ വീണ്ടും...

ഡൽഹിയിൽ വീണ്ടും കോവിഡ്​ വ്യാപനം; ലോക്​ഡൗൺ പരിഹാരമല്ലെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
Swab Collection
cancel

ന്യൂഡൽഹി: കോവിഡ്​ വ്യാപനം തടയാൻ ഡൽഹിയിൽ വീണ്ടും ലോക്​ഡൗൺ പരിഹാരമല്ലെന്ന്​ ഡൽഹി ​ആരോഗ്യമന്ത്രി സത്യേന്ദർ ​െജയിൻ. തുടർച്ചയായ രണ്ടാംദിവസവും 1500 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്നാണ്​ പ്രതികരണം.

കൊറോണ വൈറസ്​ അല്ലെങ്കിൽ ജനിതകമാറ്റം സംഭവിച്ച വൈറസുകൾ വർഷ​ങ്ങളോളം ഇവിടെയുണ്ടാകുമെന്നാണ്​ ശാസ്​ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ നാം അവയോടൊപ്പം ജീവിക്കാൻ ശീലിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

'ഇവിടെ ഇനിയൊരു ലോക്​ഡൗണിന്​ യാതൊരു സാധ്യതയുമില്ല. നേരത്തേ അതിനുപിന്നിൽ ഒരു ലോജിക്​ ഉണ്ടായിരുന്നു. ആർക്കും വൈറസ് വ്യാപനം എങ്ങനെയാണെന്ന്​ അറിയില്ലായിരുന്നു. നിങ്ങൾ എല്ലാ പ്രവർത്തനങ്ങളും 21 ദിവസത്തേക്ക്​ നിർത്തിവെച്ചാൽ ഞങ്ങൾ വൈറസിനെ തോൽപ്പിക്കാമെന്ന്​ പറഞ്ഞു. എന്നാൽ ലോക്​ഡൗൺ വീണ്ടും തുടർന്നു. പക്ഷേ ഈ വൈറസ്​ ഇപ്പോഴും എവിടെയും പോയിട്ടില്ല. ഞാൻ കരുതുന്നു ലോക്​ഡൗൺ ഒരു പരിഹാരമല്ല' -സത്യേന്ദർ ജെയിൻ പറഞ്ഞു.

അർഹരായ എല്ലാവരും എത്രയും വേഗം വാക്​സിൻ സ്വീകരിക്കണമെന്നാണ്​ വിദഗ്​ധർ പറയുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആളുകൾ രണ്ടുമൂന്നുമാസം മാസ്​ക്​ ധരിച്ചു. പിന്നീട്​ നിർത്തി. ഇത്​ തെറ്റാണ്​. വൈറസ്​ എങ്ങനെ പെരുമാറുമെന്ന്​ അറിയില്ല. വൈറസ്​ നിയന്ത്രണ വിധേയമാകുന്നതുവരെ എല്ലാവരോടും മാസ്​ക്​ ധരിക്കണമെന്ന്​ അഭ്യർഥിക്കുന്നു -അദ്ദേഹം പറഞ്ഞു.

മൂന്നാംഘട്ട വാക്​സിൻ വിതരണം രാജ്യത്ത്​ ആരംഭിക്കാനിരിക്കെയാണ്​ രാജ്യത്ത്​ വീണ്ടും കോവിഡ്​ വ്യാപനം രൂക്ഷമായത്​. ഏപ്രിൽ ഒന്നുമുതൽ 45 വയസിന്​ മുകളിലുള്ള എല്ലാവർക്കും വാക്​സിൻ നൽകും.

ഡൽഹിയിൽ പുതുതായി 1534 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഡിസംബർ 16ന്​ ശേഷം റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ്​ നിരക്കാണിത്​. ​വ്യാഴാഴ്ച 1515 പേർക്കും ബുധനാഴ്ച 1254 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഡിസംബർ 24ന്​ ശേഷം ആദ്യമായാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം 1000 കടക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Satyendar JainLockdownDelhi Health Minister
News Summary - Lockdown Not A Solution Delhi Health Minister
Next Story