Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതദ്ദേശ തെരഞ്ഞെടുപ്പ്:...

തദ്ദേശ തെരഞ്ഞെടുപ്പ്: കന്യാകുമാരി ജില്ലയിൽ ഡി.എം.കെ സഖ്യത്തിന് മുന്നേറ്റം

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്: കന്യാകുമാരി ജില്ലയിൽ ഡി.എം.കെ സഖ്യത്തിന് മുന്നേറ്റം
cancel

നാ​ഗ​ർ​കോ​വി​ൽ: ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ന​ഗ​ര​സ​ഭ​ക​ൾ, ടൗ​ൺ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യി​ലേ​യ്ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണ​ൽ ന​ട​ന്ന​പ്പോ​ൾ ഡി.​എം.​കെ സം​ഖ്യ​ത്തി​ന് വ​ൻ മു​ന്നേ​റ്റം.

പു​തു​യ​താ​യി രൂ​പ​വ​ത്​​ക​രി​ച്ച നാ​ഗ​ർ​കോ​വി​ൽ കോ​ർ​പ​റേ​ഷ​ൻ, കൊ​ല്ല​ങ്കോ​ട് ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി.​എം.​കെ സ​ഖ്യം ഭ​ര​ണ​ത്തി​ലെ​ത്തി. നാ​ഗ​ർ​കോ​വി​ൽ കോ​ർ​പ​റേ​ഷ​നി​ൽ ആ​കെ​യു​ള്ള 52 വാ​ർ​ഡു​ക​ളി​ൽ 32 എ​ണ്ണം ഡി.​എം.​കെ സ​ഖ്യ​ത്തി​നാ​ണ്. (ഡി.​എം.​കെ 24, കോ​ൺ​ഗ്ര​സ്​ ഏ​ഴ്, എം.​ഡി.​എം.​കെ ഒ​ന്ന്). മ​റ്റ് ക​ക്ഷി​ക​ൾ: ബി.​ജെ.​പി 11, എ.​ഐ.​എ.​ഡി.​എം.​കെ ഏ​ഴ്, സ്വ​ത​ന്ത്ര​ർ ര​ണ്ട്.

കൊ​ല്ല​ങ്കോ​ട്, കു​ഴി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി.​എം.​കെ സ​ഖ്യം അ​നാ​യാ​സം ഭ​ര​ണ​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ​ത്മ​നാ​ഭ​പു​രം ന​ഗ​ര​സ​ഭ ഭ​ര​ണം ഡി.​എം.​കെ പ​ക്ഷ​ത്തോ ബി.​ജെ.​പി പ​ക്ഷ​ത്തോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് സ്വ​ത​ന്ത്ര​രാ​ണ്. ഇ​വി​ടെ ആ​കെ​യു​ള്ള 21 വാ​ർ​ഡു​ക​ളി​ൽ ഏ​ഴ് വീ​തം ഡി.​എം.​കെ​യും ബി.​ജെ.​പി​യും നേ​ടി. ആ​റി​ട​ത്ത്​ സ്വ​ത​ന്ത്ര​രും ഒ​ന്നി​ൽ ജ​ന​താ​ദ​ളും (സെ​ക്കു​ല​ർ) ആ​ണ് വി​ജ​യി​ച്ച​ത്.

കു​ള​ച്ച​ലി​ലെ 24 വാ​ർ​ഡി​ൽ ഡി.​എം.​കെ 11, കോ​ൺ​ഗ്ര​സ് ര​ണ്ട്, ബി.​ജെ.​പി നാ​ല്, എ.​ഐ.​എ.​ഡി.​എം.​കെ ഒ​ന്ന്, സ്വ​ത​ന്ത്ര​ർ ആ​റ് എ​ന്ന ക്ര​മ​ത്തി​ലാ​ണ് വി​ജ​യം. കൊ​ല്ല​ങ്കോ​ട് 33 വാ​ർ​ഡു​ക​ളി​ൽ ഡി.​എം.​കെ​യും സി.​പി.​എ​മ്മും 10 വാ​ർ​ഡു​ക​ളി​ൽ വീ​ത​വും കോ​ൺ​ഗ്ര​സ്​ ആ​റി​ട​ത്തും ബി.​ജെ.​പി അ​ഞ്ചി​ലും എ.​ഐ.​എ.​ഡി.​എം.​കെ, എം.​ഡി.​എം.​കെ ഓ​രോ വാ​ർ​ഡി​ലും വി​ജ​യി​ച്ചു. കു​ഴി​ത്തു​റ​യി​ൽ 21 വാ​ർ​ഡു​ക​ളി​ൽ ഡി.​എം.​കെ, സി.​പി.​എം, ബി.​ജെ.​പി പാ​ർ​ട്ടി​ക​ൾ അ​ഞ്ചെ​ണ്ണം വീ​തം നേ​ടി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ്​ നാ​ലി​ട​ത്തും പി.​എം.​കെ​യും സ്വ​ത​ന്ത്ര​നും ഓ​രോ വാ​ർ​ഡി​ലും വി​ജ​യി​ച്ചു.

ടൗ​ൺ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഡി.​എം.​കെ സ​ഖ്യം മു​ന്നേ​റ്റം ന​ട​ത്തി. ആ​കെ​യു​ള്ള 51 ടൗ​ൺ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 828 വാ​ർ​ഡു​ക​ളി​ൽ നാ​ലു​പേ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഡി.​എം.​കെ 229ലും ​കോ​ൺ​ഗ്ര​സ്​ 163ലും ​സി.​പി.​എം 42ലും ​സി.​പി.​ഐ ര​ണ്ടി​ട​ത്തും വി​ജ​യി​ച്ചു. ബി.​ജെ.​പി 168 ലും ​എ.​ഐ.​എ.​ഡി.​എം.​കെ 64 ലും ​ഡി.​എം.​ഡി.​കെ അ​ഞ്ചി​ലും സ്വ​ത​ന്ത്ര​ർ 155 വാ​ർ​ഡി​ലും വി​ജ​യി​ച്ചു. ടൗ​ൺ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​ര​ണം ആ​ര് നേ​ടു​മെ​ന്ന് മാ​ർ​ച്ച് നാ​ലി​നേ അ​റി​യാ​ൻ ക​ഴി​യൂ. അ​ന്നാ​ണ് മേ​യ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, ടൗ​ൺ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanyakumaridmkTamil Nadu local body election
News Summary - Local body elections: DMK alliance wins at Kanyakumari district
Next Story