Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാളം...

പാളം മുറിച്ചുകടക്കുന്നതിനിടെ ഗുഡ്സ് ട്രെയിൻ തട്ടി സിംഹത്തിന് പരിക്ക്

text_fields
bookmark_border
Lion
cancel

ഗാ​ന്ധി​ന​ഗ​ർ: ഗൂ​ജ​റാ​ത്തി​ലെ അം​രേ​ളി ജി​ല്ല​യി​ൽ വി​ജ​പാ​ടി റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി സിം​ഹ​ത്തി​ന് പ​രി​ക്ക്. ഇന്ന് രാ​വി​ലെ അ​ഞ്ചി​നാ​ണ് സം​ഭ​വം.

ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ മ​ഹു​വ​യി​ൽ​നി​ന്ന് സു​രേ​ന്ദ്ര​ന​ഗ​റി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി​യാ​ണ് അ​പ​ക​ടം. ഇതോടെ, ഏ​ഴി​നും എ​ട്ടി​നു​മി​ട​യി​ൽ പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന പെ​ണ്‍​സിം​ഹ​ത്തെ ചി​കി​ത്സ​യ്ക്കാ​യി അ​നി​മ​ൽ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി​യ​താ​യി വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

സിം​ഹ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കായി വെ​റ്റി​ന​റി ഡോ​ക്ട​ർ​മാ​ർ, ആ​ംബു​ല​ൻ​സ് സ​ർ​വീ​സു​ക​ൾ, സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ, പെ​ട്രോ​ളിം​ഗ് ഉ​ൾ​പ്പെ​ടെ വി​വി​ധ മു​ൻ​ക​രു​ത​ലു​ക​ൾ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ എ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2020 ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഗു​ജ​റാ​ത്തി​ൽ ഏ​ഷ്യ​ൻ സിം​ഹ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 29 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. 2015 ൽ 523 ​ആ​യി​രു​ന്ന സിം​ഹ​ങ്ങ​ളു​ടെ എ​ണ്ണം 2020 ഓ​ടെ 672 ആ​യി ഉ​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayGujaratlion
News Summary - Lioness injured after being hit by goods train in Gujarat’s Amreli district
Next Story