Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ മൂന്ന്​​...

കശ്​മീരിൽ മൂന്ന്​​ ഭീകരരെ വധിച്ചു; പൊലീസ്​ ഉദ്യോഗസ്​ഥനും ജവാനും വീരമൃത്യു

text_fields
bookmark_border
kulgam-attack
cancel

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ സൂ​​പ്ര​ണ്ടി​നും ജ​വാ​നും വീ ​ര​മൃ​ത്യു. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന്​​ ജ​​യ്​​​ശെ മു​​ഹ​​മ്മ​​ദ്​ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ർ​മ ി മേ​ജ​ർ​ക്കും ര​ണ്ട്​ ജ​വാ​ന്മാ​ർ​ക്കും പ​രി​ക്കു​ണ്ട്. ​െത​ക്ക​ൻ ക​ശ്​​മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ലെ തു ​രി​ഗാം മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം. ഏ​റ്റു​മു​ട്ട​ലി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ അ​മ​ൻ ഠാകു​ർ ആ​ണ്​ ക​ഴു​ത്തി​ന്​ വെ​ടി​യേ​റ്റ്​ മ​രി​ച്ച​ത്.

ഭീ​ക​ര​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ സൈ​നി​ക വ​ക്​​താ​വ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സ​മാ​ണ്​ അ​മ​ൻ ഠാകു​റി​ന്​ ഡി.​ജി.​പി​യു​ടെ വി​ശി​ഷ്​​ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ൽ ല​ഭി​ച്ച​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്​ ഭീ​ക​ര​ർ ഒ​ളി​ച്ചി​രു​ന്ന ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വെ​ടി​യു​തി​ർ​ത്ത​ത്. ജ​മ്മു-​ക​ശ്​​മീ​ർ ദോ​ദ ജി​ല്ല സ്വ​ദേ​ശി​യാ​ണ്​ അ​മ​ൻ. സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന്​ പ​റ​ഞ്ഞ ഡി.​ജി.​പി ദി​ൽ​ബാ​ഗ്​ സി​ങ്, ഭീ​ക​ര​ർ​ക്കെ​തി​രെ പൊ​ലീ​സി​നെ മു​ന്നി​ൽ​നി​ന്ന്​ ന​യി​ച്ച ധീ​ര​നാ​യ പൊ​ലീ​സ്​ ഒാ​ഫി​സ​റെ​യാ​ണ്​​ ന​ഷ്​​ട​മാ​യ​തെ​ന്ന്​ അ​നു​സ്​​മ​രി​ച്ചു. ര​ണ്ട്​ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ങ്ങ​ൾ ത്യ​ജി​ച്ചാ​ണ്​ അ​ദ്ദേ​ഹം പൊ​ലീ​സ്​ തൊ​പ്പി​യ​ണി​ഞ്ഞ​ത്.

സാ​മൂ​ഹി​ക സു​ര​ക്ഷ​വി​ഭാ​ഗ​ത്തി​ലെ​യും കോ​ള​ജ്​ അ​ധ്യാ​പ​ക​​െൻറ​യും വേ​ഷം അ​ഴി​ച്ചു​വെ​ച്ചാ​ണ്​ യൂ​നി​ഫോം ധ​രി​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ൽ​ പൊ​ലീ​സി​ൽ ചേ​ർ​ന്ന​ത്. ര​ണ്ടു​​വ​ർ​ഷം മു​മ്പ്​ കു​ൽ​ഗാം ജി​ല്ല​യി​ൽ ഡി​വൈ.​എ​സ്.​പി​യാ​യി നി​യ​മി​ത​നാ​യ ഠാകു​ർ നി​ര​വ​ധി ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu-kashmirarmy encounterkulgam
News Summary - kulgam encounter between police and terrorists one killed-india news
Next Story