Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയിലിൽ സന്ദർശകരുടെ...

ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച്​ ശശികല

text_fields
bookmark_border
ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച്​ ശശികല
cancel

ബംഗളൂരു: ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച്​   എ.​െഎ.ഡി.എം.കെ നേതാവ്​ വി.കെ ശശികല. അഴിമതിക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയെ കാണാൻ രണ്ടാഴ്ചക്കുള്ളിൽ തമിഴ്​നാട്ടിൽ നിന്നും മൂന്നുപേരാണ്​ എത്തിയത്​. ഏപ്രിലിൽ ശശികലയുടെ അഭിഭാഷകർക്ക്​ പുറമെ ബന്ധുവായ ഡോക്​ടർ മാത്രമാണ്​ സന്ദർശകരായെത്തിയത്. 

നേരത്തെ ജയിൽ സൂപ്രണ്ട്​ ശശികലക്ക്​ കൂടുതൽ സന്ദർശകരെ അനുവദിച്ചിരുന്നു. ആദ്യ മാസങ്ങളിൽ നിരവധിപേരാണ്​ ശശികലയെ കാണാൻ ജയിലിലെത്തിയിരുന്നത്​.

ഇതേ ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന  ശശികലയുടെ സഹോദരഭാര്യ ഇളവരശി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ജയിൽ ആശുപത്രിയിലാണ്. അനന്തരവനും എ.​െഎ.ഡി.എം.കെ ഡെപ്യൂട്ടി ​ജനറൽ സെക്രട്ടറിയായിരന്ന ടി.ടി.വി ദിനകരൻ  കോഴകേസിൽ അറസ്​റ്റിലായതും ശശികലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്​.  രാഷ്​ട്രീയ കരുനീക്കങ്ങൾ അട്ടിമറിക്കപ്പെട്ടത്​ ശശികലയെ മാനസികമായി തകർത്തിട്ടുണ്ടെന്നാണ്​ ജയിൽ വൃത്തങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalaaiadmk
News Summary - With just 3 visitors in 14 days, Sasikala is now an ordinary prisoner
Next Story