Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗിക പീഡനക്കേസ്​...

ലൈംഗിക പീഡനക്കേസ്​ പ്രതിക്ക്​ ജാമ്യമനുവദിച്ച ജഡ്​ജിക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
ലൈംഗിക പീഡനക്കേസ്​ പ്രതിക്ക്​ ജാമ്യമനുവദിച്ച ജഡ്​ജിക്ക്​ സസ്​പെൻഷൻ
cancel

ലക്​നോ: ​െലെംഗീക പീഡനക്കേസിൽ പ്രതിയായ സമാജ്​വാദി പാർട്ടി നേതാവ്​ ഗായത്രി പ്രജാപതിക്ക്​ ജാമ്യം നൽകിയ സെഷൻസ്​ കോടതി ജഡ്​ജിക്ക്​ സസ്​പെൻഷൻ. അലഹബാദ്​ ഹൈകോടതി ഭരണസമിതിയാണ്​ ജഡ്​ജിയെ സസ്​പ​െൻറ്​ ചെയ്യാനുള്ള തീരുമാനമെടുത്തത്​. ജാമ്യം നൽകിയ ജഡ്​ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്​. 

അലഹാബാദ്​ ഹൈകോടതിയുടെ ലക്​നോ ബെഞ്ച്​​ ഉത്തർ പ്രദേശ്​്​ മു​ൻ മന്ത്രി കൂടിയായ ഗായത്രി പ്രജാപതിക്ക്​ പോക്​സോ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കുകയും ചെയ്​തു. യോഗി ആദിത്യനാഥി​​െൻറ സർക്കാർ കോടതി​െയ സമീപിച്ചതിനെ തുടർന്നാണ്​ പ്രജാപതിയു​െട ജാമ്യം റദ്ദാക്കിയത്​. 

സുപ്രീം കോടതി നിർദേശ പ്രകാരം മാർച്ച്​ 15നാണ്​ പ്രജാപതി അറസ്​റ്റിലായത്​. ജുഡീഷ്യൽ കസ്​റ്റഡിയിലായിരുന്ന ​പ്രജാപതി കുറ്റങ്ങൾ നിഷേധിച്ചിരുന്നു.   ഇത്​ രാഷ്​ട്രീയ പ്രേരിതമായ കേസാണെന്നും നുണ പരിശോധനക്ക്​ വിധേയനാക്കണമെന്നും ആവശ്യ​െപ്പടുകയും ചെയ്​തിരുന്നു.

49കാരനായ മന്ത്രിയും ആറ്​ കൂട്ടു പ്രതികളും ചേർന്ന്​ യുവതിയെ കൂട്ട ബലാത്​സംഗത്തിനിരയാക്കിയെന്നും ഇവരുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ്​ കേസ്​. 2014 ഒക്​ടോബർ മുതൽ 2016 ജൂലൈ വരെ കൂട്ട ബലാത്​സംഗത്തിനിരയാക്കിയെന്ന്​ യുവതി പരാതിയിൽ പറഞ്ഞിരുന്നു. ത​​െൻറ കുഞ്ഞിനെയും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ്​ നടപടി എടുക്കണ​െമന്ന്​ ആവശ്യ​െപ്പട്ട്​ 2016 ഒക്​ടോബറിൽ ഡി.ജി.പിക്ക്​ പരാതി നൽകിയതെന്ന്​ യുവതി പറയുന്നു. ഫെബ്രുവരി 17നാണ്​ പ്രജാപതിക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്​തത്​. 

നേരത്തെ പ്രജാപതിക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം അറസ്​റ്റ്​ വാറൻറ്​​ പുറപ്പെടുവിക്കുകയും ലുക്ക്​  ഒൗട്ട്​ നോട്ടീസ്​ ഇറക്കുകയും ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gayatry prajapathypocso court judge
News Summary - Judge Who Granted Bail to Rape Accused SP Leader Prajapati Suspended
Next Story