Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഫൂറ സർഗാറിന്‍റെ...

സഫൂറ സർഗാറിന്‍റെ എം.ഫിൽ പ്രവേശനം ജാമിഅ റദ്ദാക്കി

text_fields
bookmark_border
safoora Zargar
cancel

ന്യൂഡൽഹി: ആക്റ്റിവിസ്റ്റ് സഫൂറ സർഗാറിന്‍റെ എം.ഫിൽ പ്രവേശനം ജാമിഅ മില്ലിയ സർവകലാശാല റദ്ദാക്കി. ഗവേഷണം പൂർത്തിയാക്കാന്‍ സമയം നീട്ടി നൽകണമെന്ന ആവശ്യം നിരസിച്ചു. സോഷ്യോളജിയിൽ ഇന്‍റ​ഗ്രേറ്റഡ്​ എം.ഫിൽ​ വിദ്യാർഥിയാണ് സഫൂറ.

പൗരത്വ സമരത്തിന്‍റെ പേരിൽ മൂന്ന്​ മാസം ഗർഭിണിയായിരിക്കെ സഫൂറയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 2022 ഫെബ്രുവരിയിലാണ്​ സഫൂറയുടെ കോഴ്സിന്‍റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്​​​. ഇതിനിടെ കോവിഡ്​ മൂലം ഗവേഷണം പൂർത്തിയാക്കാനായില്ല. ​പെൺകുട്ടികൾക്ക്​ കോഴ്​സ്​ കാലാവധി ഒരു വർഷം നീട്ടി നൽകാൻ യു.ജി.സി ചട്ടമുണ്ട്​. ഇതുപ്രകാരം സമയം നീട്ടി നൽകാൻ അഭ്യർഥിച്ചെങ്കിലും ജാമിഅ സർവകാലശാല സോഷ്യോളജി ഡിപാർട്ട്​മെന്‍റ്​ അനുമതി നൽകിയില്ല.

കോവിഡിനെ തുടർന്ന്​ യു.ജി.സിയും ജാമിഅ മില്ലിയ സർവകലാശാലയും ഗവേഷക വിദ്യാർഥികൾക്ക്​ കോഴ്​സ്​ പൂർത്തിയാക്കാൻ സമയം നീട്ടി നൽകിയിരുന്നു. ഇതുപ്രകാരം സഫൂറ നേരത്തെ നൽകിയ അപേക്ഷ ഡിപാർട്ട്​മെന്‍റ്​ നിഷേധിക്കുകയാണ്​ ഉണ്ടായത്​. ഇതിന്​ പിന്നാലെയാണ്​ പെൺകുട്ടികൾക്കായി യു.ജി.സി നൽകിയ ഇളവും നിഷേധിച്ച് പ്രവേശനം റദ്ദാക്കിയത്​. നടപടിക്കെതിരെ വിവിധ വിദ്യാർഥി സംഘനകൾ ജാമിഅ മില്ലിയ കാമ്പസിൽ നേരത്തെ പ്രതിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamia Millia IslamiaSafoora Zargar
News Summary - Jamia cancelled Safoora Zargar's Mphil admission
Next Story