Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഗോള തലത്തിലെ ആയുധ...

ആഗോള തലത്തിലെ ആയുധ ഇറക്കുമതിയിൽ ഇന്ത്യ ഒന്നാമത്​

text_fields
bookmark_border
ആഗോള തലത്തിലെ ആയുധ ഇറക്കുമതിയിൽ ഇന്ത്യ ഒന്നാമത്​
cancel

ന്യൂഡൽഹി: ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്​. സ്റ്റോക്​ ഹോം പീസ് ​റിസർച്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ആണ്​ ഇക്കാര്യം പുറത്തുവിട്ടത്​. 1999 മുതൽ ഇൗ പട്ടികയിൽ ഇന്ത്യ തന്നെയാണ്​ ഒന്നാമത്​ നിൽക്കുന്നത്​. കലുഷിത അന്തരീഷം നിലനിൽക്കുന്ന ഗൾഫ്​ മേഖലയിലെ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ആയുധങ്ങളാണ് ​ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്​. 

സൗദി അറേബ്യ, യു.എ.ഇ, ചൈന, അൾജീരിയ, എന്നിവയാണ് ​തൊട്ട്​ താഴെയുള്ളത്​. 2012-2016 കാലയളവിൽ സൗദി അറേബ്യയുടെ ആയുധ ഇറക്കുമതി കഴിഞ്ഞ അഞ്ചു വർഷത്തെ അപേക്ഷിച്ച്​ 212 ശതമാനം വർദ്ധിച്ചു. 8.2 ശതമാനം ആയിരുന്നു അവരുടെ ഇറക്കുമതി വിഹിതം.  

2007– 2011കാലയളവിൽ ആഗോള ആയുധ ഇറക്കുമതിയുടെ 9.7 ശതമാനം ഇന്ത്യയിലേക്കായിരുന്നെങ്കിൽ 2012 മുതൽ 2016 വരെയുള്ള അഞ്ച്​ വർഷക്കാലയളവിൽ ഇത് 13 ശതമാനത്തിലേക്ക് ​ഉയർന്നു. 

2007-2011 കാലയളവിൽ ചൈനയുടെ ഇറക്കുമതി വിഹിതം 5.5 ശതമാനമായിരുന്നെങ്കിൽ 2012-2016 വർഷത്തിൽ ഇത്​ 4.5 ആയി കുറയുകയാണ്​ ചെയ്തത്​. ആണവായുധം കൈവശം വെച്ചിരിക്കുന്ന പാകിസ്താനെയും മികച്ച സൈനികശേഷിയുള്ള  ചൈനയെയും മുന്നിൽ കണ്ടാണ്​ ഇന്ത്യയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്​.

 ചൈന പാകിസ്താനിലെ അടിസ്​ഥാന സൗകര്യ പദ്ധതികളിലേക്ക്​ മില്യൻ ഡോളറുകൾ നിക്ഷേപിക്കു​േമ്പാൾ യു.എസ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യ ആഴത്തിലുള്ള ആയുധ സഹകരണത്തിന്​ ശ്രമിക്കുന്നുണ്ട്​.  

മെയ്​ക്​ ഇൻ ഇന്ത്യ പദ്ധതികൾ തദ്ദേശീയ ആയുധ നിർമാണത്തെ പ്രോത്സാഹിപ്പിക്കുന്നതാണെങ്കിലും രാജ്യത്തിൻറെ ആവശ്യങ്ങൾക്ക്​ ഇവ ഇപ്പോഴും ​പര്യാപ്​തമല്ല. ഇന്ത്യൻ പ്രതിരോധ മേഖലയെ ആധുനിക വൽകരിക്കുന്നതിന്​ 250 ബില്യൻ ഡോളറാണ്​ ​​പ്രധാനമന്ത്രി നരേന്ദ്ര മോദി നീക്കിവെച്ചിരിക്കുന്നത്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defense importer
News Summary - India tops charts as world’s largest defense importer
Next Story