Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ- ബംഗ്ലാദേശ്​...

ഇന്ത്യ- ബംഗ്ലാദേശ്​ ട്രെയിൻ സർവീസ്​ ഫ്ലാഗ്​ ഒാഫ്​ ചെയ്​തു

text_fields
bookmark_border
Bandhan
cancel

കൊൽക്കത്ത: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതി​​െൻറ ഭാഗമായി ഇന്ത്യ- ബംഗ്ലാദേശ്​ ട്രെയിൻ സർവീസിന്​ തുടക്കം. കൊൽക്കത്തയിൽ നിന്നും ബംഗ്ലാദേശിലെ ഖുൽനയിലേക്ക്​ പുതിയ ട്രെയിനായ ബന്ധൻ എക്സ്പ്രസ് സർവീസ് വ്യാഴാഴ്​ച ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയവർ സംയുക്തമായി വീഡിയോ കോൺഫറൻസിലൂടെ ആദ്യ സർവീസ്​ ഫ്ലാഗ്​ ഒാഫ്​ ചെയ്​തു. 

അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതാണ്​ പുതിയ ട്രെയിൻ സർവീസെന്ന്​ ഉദ്​ഘാടനം നിർവഹിച്ച ശേഷം പ്രധാനമന്ത്രി ന​േ​രന്ദ്രമോദി പറഞ്ഞു. ബംഗ്ലാദേശുമായും അവിടുത്തെ നേതാക്കളുമായും നല്ല അയൽബന്ധമാണുള്ളതെന്നും ഉഭയകക്ഷി സന്ദർശനങ്ങൾക്കോ ചർച്ചകൾക്കോ വേണ്ടി  പ്രോട്ടോക്കോളുകളുടെ നിയന്ത്രണം ഉണ്ടാകരുതെന്നും പ്രധാനമന്ത്രി  വ്യക്തമാക്കി. പ്രധാനമന്ത്രിക്കൊപ്പം വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.

ആഴ്​ചയിൽ ഒരിക്കലാണ്​ ബന്ധൻ എക്സ്പ്രസി​​െൻറ സർവീസ്​ ഉണ്ടായിരിക്കുക. നിലവിൽ കൊൽക്കത്തയിൽ നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്ക് മൈത്രി എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. ബംഗ്ലാദേശിലേക്കുള്ള രണ്ടാമത്തെ ട്രെയിൻ സർവീസാണ്​ ബന്ധൻ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshmalayalam newsBandhan Expressconnectivity projectsIndia News
News Summary - India, Bangladesh jointly launch connectivity projects- India news
Next Story