Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right84 കോടി ചെലവ്, 224 ടൺ...

84 കോടി ചെലവ്, 224 ടൺ ഭാരം: കെമ്പഗൗഡയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു

text_fields
bookmark_border
84 കോടി ചെലവ്, 224 ടൺ ഭാരം: കെമ്പഗൗഡയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു
cancel

ബംഗളൂരു: ഗുജറാത്തിലെ വഡോദരയിലെ പട്ടേൽപ്രതിമക്ക്​ പിന്നാ​ലെ രാഷ്ട്രീയലക്ഷ്യവുമായി കർണാടകയിൽ കൂറ്റൻ കെംപെഗൗഡ പ്രതിമയൊരുക്കി ബി.ജെ.പി സർക്കാർ. ബംഗളൂരു അന്താരാഷ്​ട്ര വിമാനത്താവളത്തി​ന്‍റെ 23 ഏക്കർ ഉദ്യാനത്തിലാണ്​​ ബംഗളൂരു നഗരശിൽപിയായ നാടപ്രഭു കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചത്​. പ്രതിമ പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച അനാച്ഛാദനംചെയ്തു.

1537ൽ സ്ഥാപിതമായ വിജയനഗര സാമ്രാജ്യത്തിന്‍റെ ഭരണാധികാരിയായിരുന്നു കെംപെഗൗഡ. പഴയ മൈസൂരുവിലും തെക്കൻ കർണാടകയുടെ മറ്റ് ഭാഗങ്ങളിലും പ്രബലരായ വൊക്കലിഗ സമുദായത്തിന്‍റെ വീരപുരുഷനാണ് ഇദ്ദേഹം. സംസ്ഥാനത്ത്​ ഏറെ രാഷ്ട്രീയസ്വാധീനമുള്ള വൻ ഭൂവുടമകളാണ്​ വൊക്കലിഗർ.

വോട്ടുബാങ്ക്​ ലക്ഷ്യമിട്ട്​ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് 2019ൽ 100 കോടി രൂപ വകയിരുത്തി പ്രതിമ സ്ഥാപിക്കാൻ തീരുമാനമെടുത്തത്​. 'സമൃദ്ധിയുടെ ശിൽപം' എന്ന്​ വിശേഷിപ്പിക്കുന്ന ​പ്രതിമ വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു നഗരശിൽപിയുടെ വെങ്കലത്തിൽ നിർമിച്ച ഏറ്റവും വലിയ പ്രതിമയെന്ന റെക്കോഡാണിത്.

പത്തുനില കെട്ടിടത്തിന്‍റെ ഉയരമാണ്​ പ്രതിമക്ക്​, 220 ടൺ ഭാരം (2,20,000 കിലോ). പ്രതിമയിലെ വാളിന് മാത്രം 400 കിലോ തൂക്കമുണ്ട്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുപയോഗിച്ചുള്ള തീം പാർക്ക്​ പ്രതിമക്ക്​ സമീപത്ത്​ ഒരുക്കും.

അ​തേസമയം, പ്രതിമയിലൂടെ വൊക്കലിഗ സമുദായക്കാരെ പാട്ടിലാക്കാമെന്നത്​ ബി.ജെ.പിയുടെ വ്യാമോഹമാണെന്നും ജനം രാഷ്ട്രീയ ഗിമ്മിക്കുകളിൽ വിശ്വസിക്കുന്നില്ലെന്നും വൊക്കലിഗ സമുദായക്കാരനും മുൻ മുഖ്യമന്ത്രിയും ജനതാദൾ -എസ്​ നിയമസഭാ കക്ഷി നേതാവുമായ എച്ച്​.ഡി. കുമാരസ്വാമി പ്രതികരിച്ചു.

ഗുജറാത്തിലെ സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ 'ഏകതാശിൽപം' രൂപകൽപന ചെയ്ത രാം വി സുതർ ആണ് കെംപെഗൗഡ പ്രതിമയും നിർമിച്ചത്. 597 അടി (182 മീറ്റർ) ആണ് പട്ടേൽ പ്രതിമക്കുള്ളത്​. 2989 കോടി രൂപ ചെലവഴിച്ചുള്ള പട്ടേൽപ്രതിമ 2018ലാണ്​ മോദി ഉദ്ഘാടനംചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kempegowda International Airport Narendra ModiStatue of Prosperity
News Summary - In Karnataka, PM Modi unveils 108-ft tall Kempegowda's ‘Statue of Prosperity’
Next Story