Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിറ്റ് ആൻഡ് റൺ: ...

ഹിറ്റ് ആൻഡ് റൺ: ശിക്ഷവ്യവസ്ഥ മരവിപ്പിച്ചു

text_fields
bookmark_border
Hit and Run case
cancel

ന്യൂ​ഡ​ൽ​ഹി: ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ അ​പ്പാ​ടെ ​​പൊ​ളി​ച്ചെ​ഴു​തി കൊ​ണ്ടു​വ​ന്ന പു​തി​യ നി​യ​മ​ങ്ങ​ൾ ജൂ​ലൈ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. വി​വാ​ദ​മാ​യ ഹി​റ്റ് ആ​ൻ​ഡ് റ​ൺ കേ​സി​ലെ ശി​ക്ഷ​വ്യ​വ​സ്ഥ​ക​ൾ മ​ര​വി​പ്പി​ച്ചു. 1860ലെ ​​ഇ​​ന്ത്യ​​ന്‍ ശി​​ക്ഷാ​​നി​​യ​​മ​​ത്തി​​ന് (ഐ.​​പി.​​സി.) പ​​ക​​രം ഭാ​​ര​​തീ​​യ ന്യാ​​യ​സം​​ഹി​​ത, 1898ലെ ​​ക്രി​​മി​​ന​​ല്‍ ന​​ട​​പ​​ടി​​ച്ച​​ട്ട​​ത്തി​​ന് പ​​ക​​രം (സി.​​ആ​​ര്‍.​​പി.​​സി) ഭാ​​ര​​തീ​​യ നാ​​ഗ​​രി​​ക് സു​​ര​​ക്ഷാ സം​​ഹി​​ത, 1872ലെ ​​ഇ​​ന്ത്യ​​ന്‍ തെ​​ളി​​വ് നി​​യ​​മ​​ത്തി​​ന് പ​​ക​​രം ഭാ​​ര​​തീ​​യ സാ​​ക്ഷ്യ എ​ന്നീ നി​യ​മ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ പാ​ർ​ല​മെ​ന്റ് പാ​സാ​ക്കി​യ​ത്.

പു​തി​യ നി​യ​മ​ത്തി​ലു​ള്ള ഹി​റ്റ് ആ​ൻ​ഡ് റ​ൺ ശി​ക്ഷ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ട്ര​ക്, ലോ​റി ഡ്രൈ​വ​ർ​മാ​ർ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ശേ​ഷം ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാ​തെ ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ൽ ഭാ​ര​തീ​യ ന്യാ​യ് സം​ഹി​ത​യി​ലെ സെ​ക്ഷ​ൻ 106 (2) പ്ര​കാ​രം 10 വ​ര്‍ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കും. അ​ശ്ര​ദ്ധ​കൊ​ണ്ട് മ​ര​ണം സം​ഭ​വി​ച്ചാ​ല്‍ വാ​ഹ​നം ഓ​ടി​ച്ച വ്യ​ക്തി​ക്ക് അ​ഞ്ചു വ​ര്‍ഷം വ​രെ ത​ട​വും പി​ഴ​യും വി​ധി​ക്കാ​ന്‍ നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്.

ഏ​ത് അ​പ​ക​ട​ത്തി​ലും വ​ലി​യ വാ​ഹ​ന​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​താ​ണ് പൊ​തു​മ​നഃ​സ്ഥി​തി​യെ​ന്നും പ്ര​കോ​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം കൊ​ല്ലു​മെ​ന്ന് ഭ​യ​ന്നാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​പ്പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡ്രൈ​വ​ർ​മാ​ർ പ​ണി​മു​ട​ക്കി തെ​രു​വി​ലി​റ​ങ്ങി​യ​ത്. വി​ഷ​യം പ്ര​തി​പ​ക്ഷം ഏ​റ്റെ​ടു​ത്ത​തോ​ടെ സ​മ​ര​ക്കാ​രു​മാ​യി അ​ടി​യ​ന്ത​ര ച​ർ​ച്ച ന​ട​ത്തി നി​യ​മം ന​ട​പ്പി​ലാ​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം ഉ​റ​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു.

പു​തി​യ നി​യ​മ​ത്തി​ൽ നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ സ​മ​രം അ​ട​ക്കം ​ക്രി​മി​ന​ൽ കു​റ്റ​ത്തി​ൽ ഉ​ൾ​പ്പെ​ടും. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഡി​ജി​റ്റ​ല്‍ റെ​ക്കോ​ഡു​ക​ള്‍, ഇ-​മെ​യി​ല്‍, എ​സ്.​എം.​എ​സ്, വെ​ബ്‌​സൈ​റ്റ് തു​ട​ങ്ങി​യ​വ​യി​ലെ വി​വ​ര​ങ്ങ​ള്‍ തെ​ളി​വു​ക​ളാ​യി സ്വീ​ക​രി​ക്കാം. കേ​സ് ഡ​യ​റി, എ​ഫ്‌.​ഐ.​ആ​ര്‍, വി​ധി എ​ന്നി​വ ഡി​ജി​റ്റ​ലാ​യി സൂ​ക്ഷി​ക്കും. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും രാ​ഷ്ട്ര​ത്തി​നെ​തി​രേ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ക​ടു​ത്ത ശി​ക്ഷ ന​ല്‍കു​ന്ന വ​കു​പ്പു​ക​ള്‍ പു​തി​യ നി​യ​മ​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hit and Run caseCriminalLawspenal system
News Summary - Hit and Run: The penal system was frozen
Next Story