Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ വെടിവെപ്പ്,...

മണിപ്പൂരിൽ വെടിവെപ്പ്, വോട്ടുയന്ത്രങ്ങൾ തകർത്തു

text_fields
bookmark_border
മണിപ്പൂരിൽ വെടിവെപ്പ്, വോട്ടുയന്ത്രങ്ങൾ തകർത്തു
cancel

ഇം​ഫാ​ൽ: ക​ലാ​പ​ബാ​ധി​ത മേ​ഖ​ല​യാ​യ മ​ണി​പ്പൂ​രി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ഘ​ർ​ഷം. അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സി​ന് വെ​ടി​യു​തി​ർ​ക്കേ​ണ്ടി വ​ന്നു. നാ​ലി​ട​ത്ത് നാ​ല് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ഒ​രു ബൂ​ത്തി​ൽ അ​ജ്ഞാ​ത​ർ വോ​ട്ടു​യ​ന്ത്രം അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് ഔ​ട്ട​ർ മ​ണി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചി​ല ബൂ​ത്തു​ക​ളി​ൽ ഏ​പ്രി​ൽ 26ന് ​റീ​പോ​ളി​ങ് പ്ര​ഖ്യാ​പി​ച്ചു.

ബി​ഷ്ണു​പു​ർ ജി​ല്ല​യി​ലെ ത​മ്‌​ന​പോ​ക്പി​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ പോ​ളി​ങ് ബൂ​ത്ത് പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി. വോ​ട്ട​ർ​മാ​രെ പോ​ളി​ങ്ങി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്ക​ലാ​യി​രു​ന്നു ല​ക്ഷ്യം. തു​ട​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല​ത്തെ​ത്തി​ച്ചു. അ​ക്ര​മി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്റു​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​ത്തു​പോ​കാ​ൻ ക​ൽ​പി​ക്കു​ക​യും ചെ​യ്തു.

ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലെ ഉ​റി​പോ​ക്ക്, ഇ​റോ​യി​ഷേം​ബ, കി​യാം​ഗെ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​തേ സം​ഭ​വം ആ​വ​ർ​ത്തി​ച്ച​താ​യി ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. അ​തി​നി​ടെ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലി​ൽ പ്ര​കോ​പി​ത​രാ​യ ഇ​റോ​യി​ഷെം​ബ​യി​ലെ വോ​ട്ട​ർ​മാ​ർ പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ ഇ​ടി​ച്ചു​ക​യ​റി വോ​ട്ടെ​ടു​പ്പ് സാ​മ​ഗ്രി​ക​ളും വോ​ട്ടു​യ​ന്ത്ര​ങ്ങ​ളും ന​ശി​പ്പി​ച്ചു. ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ലെ ഖു​റാ​യി മൊ​യി​രാ​ങ്കാ​മ്പു സാ​ജെ​ബി​ൽ പോ​ളി​ങ് സ്റ്റേ​ഷ​ന് സ​മീ​പം നി​ന്ന 65കാ​ര​നു​നേ​രെ അ​ജ്ഞാ​ത​ർ വെ​ടി​യു​തി​ർ​ത്തു.

ര​ണ്ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ൾ (ഔ​ട്ട​ർ മ​ണി​പ്പൂ​ർ, ഇ​ന്ന​ർ മ​ണി​പ്പൂ​ർ) മാ​ത്ര​മു​ള്ള മ​ണി​പ്പൂ​രി​ൽ ഇ​ന്ന​റി​ൽ പൂ​ർ​ണ​മാ​യും ഔ​ട്ട​റി​ലെ 15 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. ഔ​ട്ട​റി​ലെ ബാ​ക്കി 13 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ധി​യെ​ഴു​ത്ത് ഏ​പ്രി​ൽ 26ന് ​ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഒ​രു മ​ണ്ഡ​ല​ത്തി​ൽ (ഔ​ട്ട​ർ മ​ണി​പ്പൂ​ർ) ര​ണ്ട് ഘ​ട്ട​മാ​യി വോ​ട്ടെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurLok Sabha Elections 2024
News Summary - Gunfire, EVMs Destroyed, In Manipur
Next Story