Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുവിൻ പാലിൽനിന്ന്​...

പശുവിൻ പാലിൽനിന്ന്​  ‘പ്രസാദവു’ മായി യു.പി സർക്കാർ

text_fields
bookmark_border
പശുവിൻ പാലിൽനിന്ന്​  ‘പ്രസാദവു’ മായി യു.പി സർക്കാർ
cancel

ലഖ്​നോ: പശുവിൻ പാലിൽനിന്നുണ്ടാക്കുന്ന മധുരപലഹാരം ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകാനുള്ള പദ്ധതിയുമായി ഉത്തർപ്രദേശ്​ സർക്കാർ. മഥുര, അയോധ്യ, വിന്ധ്യാചൽ, കാശി വിശ്വനാഥ  തുടങ്ങിയ  പ്രശസ്​ത  ക്ഷേത്രങ്ങളിൽ നവരാത്രിയോടെ പ്രസാദം ലഭ്യമാക്കാനാണ്​ ശ്രമമെന്ന്​  ക്ഷീരവകുപ്പ്​ മന്ത്രി ലക്ഷ്​മി നാരായൻ ചൗധരി അറിയിച്ചു. വകുപ്പ്​ ജില്ലാതലങ്ങളിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി വ്യത്യസ്​ത പാലുൽപന്നങ്ങളും നവരാത്രിയോടെ വിപണിയിലെത്തും. പശുവിൻ പാലിനെ കൂടുതൽ  ജനപ്രിയമാക്കാനുള്ള പദ്ധതികൾ ആവിഷ്​കരിച്ചുവരുകയാണ്​.  പാലുൽപാദനം ഗണ്യമായി വർധിപ്പിക്കും. ഇപ്പോൾ ലിറ്ററിന്​  22 രൂപക്ക്​ വിൽക്കുന്ന പാലിന്​ 42 രൂപയെങ്കിലും കർഷകർക്ക്​  ലഭ്യമാക്കുമെന്നും മ​ന്ത്രി പറഞ്ഞു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prasadcow milksweetsmalayalam news
News Summary - Govt Mulling to Introduce Sweets Made of Cow-milk as 'Prasad' -india news
Next Story