Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദൈവത്തെ...

ദൈവത്തെ പഴിക്കേണ്ടതില്ല; മാന്ദ്യം തുടങ്ങിയത്​ കോവിഡിന്​ മു​േമ്പ

text_fields
bookmark_border
ദൈവത്തെ പഴിക്കേണ്ടതില്ല; മാന്ദ്യം തുടങ്ങിയത്​ കോവിഡിന്​ മു​േമ്പ
cancel

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക്​ കാരണം കോവിഡ്​ മൂലമുണ്ടയ ലോക്​ഡൗൺ ആണെന്ന്​ പറയുന്നതിൽ അർഥമില്ലെന്ന്​ മേഖലയിലെ വിദഗ്​ധർ. കഴിഞ്ഞ ദിവസം ജി.എസ്​.ടി കൗൺസിൽ യോഗത്തിന്​ ശേഷം ധനകാര്യ മന്ത്രി നിർമല സീതാരാമൻ ദൈവത്തിൽ നിന്നുള്ള ചില പ്രവർത്തികൾ കാരണം ഇത്തവണ രാജ്യത്തെ നികുതി വരുമാനം കുറ​ഞ്ഞെന്ന്​​​ പറഞ്ഞത്​ വിവാദമായിരുന്നു.

കോവിഡ്​ മൂലമുള്ള ലോക്​ഡൗൺ ആയിരുന്നു മന്ത്രി പരോക്ഷമായി ഉദ്ദേശിച്ചത്​. എന്നാൽ കോവിഡ്​ വരുന്നതിനും വളരെ മുന്നേ കാര്യങ്ങൾ കീഴ്​മേൽ മറിഞ്ഞിരുന്നതായി സാമ്പത്തിക വിദഗ്​ധർ ചുണ്ടിക്കാട്ടുന്നു. ഏകദേശം മൂന്ന് വർഷമായി തുടരുന്ന സാമ്പത്തിക മാന്ദ്യം കഴിഞ്ഞ വർഷം ഓഗസ്റ്റ്​ മുതൽ ജി.എസ്.ടി വരുമാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ജിഡിപി വളർച്ചാ നിരക്ക് 2019 ഏപ്രിൽ-ജൂൺ മാസങ്ങളിൽ 5.2 ശതമാനത്തിൽ നിന്ന് ജൂലൈ-സെപ്റ്റംബറിൽ 4.4 ശതമാനമായും ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ 4.1 ശതമാനമായും ജനുവരി-മാർച്ച് മാസങ്ങളിൽ 3.1 ശതമാനമായും കുറഞ്ഞു. ഇത് ജി.എസ്​.ടിയിലും നേരത്തെതന്നെ പ്രതിഫലിച്ചിരുന്നു. മൊത്തം ജിഎസ്ടി വരുമാനം ഓഗസ്റ്റിൽ 98,203 കോടിയായി കുറഞ്ഞു. 2019 സെപ്റ്റംബറിൽ 2.7 ശതമാനം കുറഞ്ഞ്​ 91,917 കോടിയും ഒക്ടോബറിൽ 5.3 ശതമാനം കുറഞ്ഞ്​ 95,380 കോടിയുമായി. നവംബറിൽ ജിഎസ് ടി വരുമാനം വീണ്ടും ഉയർന്നു.

ഉത്സവകാല വിൽപ്പനയായിരുന്നു ഇതിന്​ പ്രധാന കാരണം. 2019 സെപ്റ്റംബറിൽ ഗോവയിൽ നടന്ന 37-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നഷ്ടപരിഹാരത്തുക സംബന്ധിച്ച്​ ചില പ്രശ്‌നങ്ങള​ുണ്ടെന്ന്​ കേന്ദ്രം ആദ്യമായി സമ്മതിച്ചിരുന്നു. അതിനുശേഷം 2019 നവംബർ 27 ന് ജി.എസ്.ടി കൗൺസിൽ സംസ്ഥാനങ്ങൾക്ക് കത്തെഴുതി. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ജി.എസ്.​ടിയും നഷ്ടപരിഹാര സെസ് കളക്ഷനും 'ആശങ്കാജനകമാണെന്നും'നഷ്ടപരിഹാര നൽകാൻ ബുദ്ധിമുട്ടാണെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്​. അന്നുമുതൽ തന്നെ ജി.എസ്.ടി നഷ്ടപരിഹാരം നൽകൽ മുടങ്ങിയിരുന്നു.

പല സംസ്ഥാന ധനമന്ത്രിമാരും തങ്ങളുടെ വരുമാനത്തി​െൻറ പങ്ക് ആവർത്തിച്ച് ആവശ്യപ്പെടുകയും പണം കിട്ടാത്തതിനെകുറിച്ച്​ ആശങ്കകൾ ഉന്നയിക്കാനും തുടങ്ങിയിരുന്നു. 2019 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ജി.എസ്.ടി നഷ്ടപരിഹാരമായ 35,298 കോടി ഡിസംബറിൽ മാത്രമാണ്​ നൽകിയത്​. ഒക്ടോബർ-നവംബർ മാസങ്ങളിലെ നഷ്ടപരിഹാര തുക 2020 ഫെബ്രുവരിയിലും 2020 ഏപ്രിലിലും രണ്ട് തവണകളായാണ്​ നൽകാനായത്​. കോവിഡിന്​ മ​ുന്നേ കാര്യങ്ങൾ തകിടംമറിഞ്ഞു തുടങ്ങിയതിന്​ തെളിവാണ്​ ഇതെന്നും സാമ്പത്തിക വിദഗ്​ധർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GST CouncilNirmala Sitharamaneconomic slowdowncovid
Next Story