Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​...

ഗുജറാത്ത്​ മന്ത്രിസഭയിൽ വകുപ്പുതർക്കം; ഉപമുഖ്യമന്ത്രി ചുമതലയേറ്റില്ല

text_fields
bookmark_border
Nitin-Patel
cancel

അഹ്​മദാബാദ്​: ഗുജറാത്തിൽ വീണ്ടും അധികാരത്തിലെത്തിയ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി മന്ത്രിസഭയിലെ വകുപ്പുതർക്കം. മുതിർന്ന നേതാവ്​ കൂടിയായ ഉ​പമുഖ്യമന്ത്രി നിതിൻ പ​േട്ടലാണ്​ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയത്​. വെള്ളിയാഴ്​ച മറ്റു മന്ത്രിമാർ ചുമതല​യേ​റ്റപ്പോൾ, അദ്ദേഹം മാറിനിന്നു. മാത്രമല്ല, സർക്കാർ അനുവദിച്ച വാഹനം തിരിച്ചയച്ച നിതിൻ പ​േട്ടൽ, സ്വന്തം കാറാണ്​ ഉപയോഗിക്കുന്നത്​. 

കഴിഞ്ഞ സർക്കാറിൽ ധനം, നഗര വികസനം, ഭവനം, പെട്രോകെമിൽക്കൽസ്​ എന്നീ വകുപ്പുകളാണ്​ നിതിൻ പ​േട്ടൽ ​ൈ​കകാര്യം ചെയ്​തിരുന്നത്​. ഇത്തവണയും ഇൗ വകുപ്പുകൾതന്നെ വേണമെന്നാണ്​ ആവശ്യം. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വകുപ്പു വിഭജനത്തിൽ ഇൗ വകുപ്പുകൾ അനുവദിച്ചില്ല. 

സംസ്​ഥാനത്തെ പാട്ടീദാർമാർ സംവരണ സമരത്തിലൂടെ മുൻ സർക്കാറിനെ പിടിച്ചുകുലുക്കിയപ്പോൾ സമുദായ താൽപര്യം മറന്ന്​ പാർട്ടിക്കും സർക്കാറി​നുമൊപ്പം ഉറച്ചുനിന്നയാളാണ്​ നിതിൻ പ​േട്ടൽ. വിജയ്​ രൂപാനിയുടെ പ്രകടനം മോശമായതിനാൽ തനിക്ക്​ മുഖ്യമന്ത്രിപദം വേണമെന്ന്​ ​അദ്ദേഹം നേതൃത്വത്തോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജൈന സമുദായക്കാരനായ രൂപാനിക്ക്​ അമിത്​ ഷായുമായുള്ള അടുപ്പംകാരണം രണ്ടാമൂഴം ലഭിച്ചു. ഇതിൽ നിതിൻ പ​േട്ടൽ അസ്വസ്​ഥനാണ്​. ഇതിനിടെയാണ്​ സുപ്രധാന വകുപ്പുകൾ നൽകാ​െത ഒതുക്കിയത്​. 

നിതിൻ പ​േട്ടലിനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കളും മന്ത്രിമാരുമായ ഭൂപേന്ദ്രസിങ്​, ജിത്തു വഖാനി തുടങ്ങിയവർ വെള്ളിയാഴ്​ച ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രശ്​നം തുടരുന്നത്​ സൂറത്ത്​, ​വ​േഡാദര മേഖലയിൽ ബി​.ജെ.പിക്ക്​ ക്ഷീണമുണ്ടാക്കും. വകുപ്പു വിഭജനത്തിൽ വിവേചനമുണ്ടായെന്ന്​ വഡോദര മേഖലയിലെ എം.എൽ.എമാർ ആരോപിക്കുന്നു. ഇവരും പ്രതിഷേധം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nitin patelmalayalam newsDeputy CMGujarat Cabinet
News Summary - Gajarat Cabit Has dispute on Department - India News
Next Story